തിരുവനന്തപുരം: ജില്ലാ അതിർത്തിയായ കല്ലമ്പലം കടമ്പാട്ടു കോണത്ത് കെ.എസ്.ആർ.ടി.സി ബസ്സ് മറിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആണ് സംഭവം. തിരുവനന്തപുരത്തു നിന്നും ഹരിപ്പാടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. 51 ഓളം യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു. ആർക്കും ഗുരുതര പരിക്കുകൾ ഇല്ല. ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. കല്ലമ്പലം ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി. ബസ്സ് മാറ്റാൻ ഉള്ള ശ്രമം നടക്കുന്നു.
തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക് - തിരുവനന്തപുരം വാർത്തകൾ
തിരുവനന്തപുരത്തു നിന്നും ഹരിപ്പാടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്.

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്