ETV Bharat / state

കെഎസ്എഫ്ഇയുടെ ചിട്ടി ലേലം ഏപ്രില്‍ 21മുതല്‍ പുനരാരംഭിക്കുമെന്ന് ചെയര്‍മാന്‍

ചിട്ടിയുടെ ലേലത്തില്‍ പങ്കെടുക്കണമെങ്കില്‍ ചിട്ടിയടവില്‍ കുടിശിക ഉണ്ടാവരുതെന്ന നിബന്ധന അതേപടി തുടരും. ചിട്ടി പിടച്ചവര്‍ ലോക്‌ഡൗണ്‍ കാലവധിയല്‍ തിരിച്ചടവിൽ മുടക്കം വരുതുത്തിയാലും പലിശ ഈടാക്കില്ല

തിരുവനന്തപുരം  കെഎസ്എഫ്ഇ  ചിട്ടി ലേലം  ചെയര്‍മാന്‍ പീലിപ്പോസ്  ലോക്‌ഡൗണ്‍  ലേല നടപടികള്‍  പീലിപ്പോസ് തോമസ്  ksfe  chit  open
കെഎസ്എഫ്ഇയുടെ ചിട്ടി ലേലം ഏപ്രില്‍ 21മുതല്‍ പുനരാംഭിക്കുമെന്ന് ചെയര്‍മാന്‍
author img

By

Published : Apr 8, 2020, 7:29 PM IST

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയുടെ ചിട്ടി ലേലം ഏപ്രില്‍ 21മുതല്‍ പുനരാംഭിക്കുമെന്ന് ചെയര്‍മാന്‍ പീലിപ്പോസ് തോമസ്. ചിട്ടി ലേലം വിളിച്ച് എടുത്തവര്‍ ലോക്‌ഡൗണ്‍ കാലവധിയില്‍ തിരിച്ചടവിൽ മുടക്കം വരുതുത്തിയാലും പലിശ ഈടാക്കില്ല. കൊവിഡ് 19 നേരിടാന്‍ പ്രഖ്യാപിച്ച ലോക്‌ഡൗണ്‍ കാരണം നിര്‍ത്തിവച്ച ചിട്ടികളുടെ ലേല നടപടികള്‍ ഏപ്രില്‍ 21ന് പുനരാരംഭിക്കാനാണ് കെ.എസ്.എഫ്.ഇയുടെ തീരുമാനം.

മാര്‍ച്ച് 20നാണ് കെ.എസ്.എഫ്.ഇ ചിട്ടി ലേലം നിര്‍ത്തി വച്ചത്. ഏപ്രില്‍ 21 നടക്കുന്നത് മാര്‍ച്ച് മാസത്തെ ലേലമാണ്. ഫലത്തില്‍ ചിട്ടി കാലവധി ഒരുമാസം കൂടി നീളും. ചിട്ടിയുടെ ലേലത്തില്‍ പങ്കെടുക്കണമെങ്കില്‍ ചിട്ടിയടവില്‍ കുടിശിക ഉണ്ടാവരുതെന്ന നിബന്ധന അതേപടി തുടരും. ചിട്ടി പിടക്കുന്നവര്‍ക്കുള്ള തുകയും ഡിവിഡൻ്റ് നല്‍കുന്നതില്‍ പ്രതിസന്ധിയുണ്ടാകുമെന്നതിനാലാണ് ഇത് അനുവദിക്കാന്‍ കഴിയാത്തതെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് ഇടിവി ഭാരതിനോട് വ്യക്തമാക്കി.

നേരത്തെ ചിട്ടി പിടച്ചവര്‍ ലോക്‌ഡൗണ്‍ കാലവധിയല്‍ തിരിച്ചടവ് മുടങ്ങിയാലും പലിശ ഈടാക്കില്ല. അവര്‍ക്ക് മുടങ്ങിയ ഗഡു പിന്നീട് അടക്കാന്‍ അനുമതി നല്‍കും. കെ.എസ്.എഫ്.ഇ നല്‍കിയ വായ്‌പകള്‍ക്ക് ജൂണ്‍ മുപ്പതുവരെ മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ വായ്‌പ തുക അടച്ചില്ലെങ്കിലും പിഴപലിശയടക്കമുള്ള നടപടികള്‍ കെ.എസ്.എഫ്.ഇയുടെ ഭാഗത്തു നിന്നുമുണ്ടാകില്ല.

മേയ് 30 വരെയാണ് ബാങ്കുകള്‍ വായ്‌പ മൊറട്ടോറിയം അനുവദിച്ചത്. എന്നാല്‍ കെ.എസ്.എഫ്.ഇ ഒരുമാസം കൂടി അധികം നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികള്‍ നീട്ടുകയാണെങ്കില്‍ ഇക്കാര്യത്തില്‍ തീരുമാനം പുനപരിശോധിക്കുമെന്നും പീലിപ്പോസ് തോമസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.