ETV Bharat / state

ചർച്ച വിജയം ; കെഎസ്ഇബി ജീവനക്കാർ സമരം പിൻവലിച്ചു, ആവശ്യങ്ങൾ അംഗീകരിച്ച് ചെയർമാൻ - കെഎസ്ഇബി ജീവനക്കാർ സമരം

വൈദ്യുത ബോർഡ് ആസ്ഥാനത്ത് സിഐഎസ്എസ്എഫിൻ്റെ കാവൽ മാറ്റണമെന്ന പ്രധാന ആവശ്യം ചെയർമാൻ അംഗീകരിച്ചു

Kseb strike called off  Kseb strike k krishnankutty meeting  kseb chairman b ashok strike  കെഎസ്ഇബി ജീവനക്കാർ സമരം  കെഎസ്ഇബി ചെയർമാൻ ബി അശോക്
Kseb strike called off
author img

By

Published : Feb 19, 2022, 3:47 PM IST

തിരുവനന്തപുരം : അഞ്ച് ദിവസമായി പട്ടം വൈദ്യുതി ഭവന് മുന്നിൽ ഇടതുസംഘടനകൾ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. വകുപ്പ് മന്ത്രി കെ. കൃഷ്‌ണൻകുട്ടിയുടെ നിർദേശമനുസരിച്ച് ചെയർമാൻ ബി.അശോക് സമരസമിതി നേതാക്കളായ എസ്.ഹരിലാൽ, എം.ഗോപകുമാർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

വൈദ്യുത ബോർഡ് ആസ്ഥാനത്ത് സിഐഎസ്എസ്എഫിൻ്റെ കാവൽ മാറ്റണമെന്ന പ്രധാന ആവശ്യം ചെയർമാൻ അംഗീകരിച്ചതോടെയാണ് സമരം പിൻവലിക്കാന്‍ തീരുമാനമായത്. ഇനി മുതൽ ആസ്ഥാനത്തെ രണ്ടും പത്തും നിലകളിലായിരിക്കും സേനയുടെ കാവൽ ഉണ്ടാവുക.

Also Read: കെ.എസ്.ഇ.ബി സമരം അവസാനിപ്പിക്കാൻ ധാരണ; ചെയർമാൻ യൂണിയൻ നേതാക്കളെ കാണും

ലോ ഡെസ്‌പാച്ച് സെന്‍റർ, ഡാറ്റ സെന്‍റർ എന്നിവ ഈ നിലകളിലാണ്. ജീവനക്കാരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുന്നതും സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകില്ലെന്നതും സംബന്ധിച്ച് ചർച്ചയിൽ ധാരണയായി. ഭാവിയിൽ നയപരമായ തീരുമാനങ്ങൾ യൂണിയനുമായി ചർച്ച ചെയ്ത ശേഷമേ ഉണ്ടാകൂവെന്നും ചെയർമാൻ അറിയിച്ചു.

നേതാക്കൾ തിങ്കളാഴ്‌ച വിജയ പ്രഖ്യാപനം നടത്തും. തൊഴിലാളി വിരുദ്ധ നയങ്ങള്‍ ആരോപിച്ച് സിഐടിയു, എഐടിയുസി സംഘടനകളാണ് സംയുക്ത സമരം നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.