തിരുവനന്തപുരം: മലയിൻകീഴിൽ പെയിന്‍റിങ് ജോലിക്കിടെ 11 കെ.വി ലൈനിലേക്ക് വീണ് കൈനഷ്‌ടപ്പെട്ട യുവാവിന് കെഎസ്‌ഇബിയുടെ ധനസഹായം. മലയിന്‍കീഴ് സ്വദേശി അനില്‍കുമാറിന് പത്ത് ലക്ഷം രൂപയാണ് ധനസഹായം നല്‍കുന്നത്.
രണ്ട് ലക്ഷം രൂപയുടെ ചെക്ക് വൈദ്യുതി മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി കുടുംബത്തിന് കൈമാറി. ബാക്കി തുക കുട്ടികളുടെ വിദ്യാഭ്യസത്തിനായി ബാങ്കില്‍ നിക്ഷേപിക്കുമെന്നും അറിയിച്ചു. വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് അനിൽകുമാറിന്‍റെ വലതു കൈ പൂർണമായും നഷ്‌ടപ്പെട്ടിരുന്നു.
അനിൽകുമാറും ഭാര്യയും ബധിരരും മൂകരുമാണ്. രണ്ട് പെണ്‍ മക്കളാണുള്ളത്. കുടുംബത്തിന്‍റെ നിസഹായാവസ്ഥ മനസിലാക്കി അനിൽകുമാറിനും കുടുംബത്തിനും ധനസഹായം നൽകുവാൻ കെഎസ്ഇബി തീരുമാനിച്ചിരുന്നു. കാട്ടാക്കട എംഎൽഎ ഐബി സതീഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ധനസഹായം നൽകിയത്. ആറ് മാസം മുന്‍പാണ് അനില്‍കുമാറിന് അപകടം സംഭവിച്ചത്.
Also Read: ഓഫിസേഴ്സ് അസോസിയേഷൻ സമരം: ചര്‍ച്ച നടത്തുന്നത് പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി