ETV Bharat / state

എല്‍ദോസ് കുന്നപ്പിള്ളിയെ സസ്‌പെന്‍ഡ്‌ ചെയ്‌ത് കോണ്‍ഗ്രസ്; നടപടി ആറുമാസത്തേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിചേര്‍ത്ത എല്‍ദോസ് കുന്നപ്പിള്ളി പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം തൃപ്‌തികരമല്ലെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് നടപടി

kpcc suspended eldhose kunnappilly  എല്‍ദോസ് കുന്നപ്പിള്ളിയെ സസ്‌പെന്‍ഡ്‌ ചെയ്‌തു  എല്‍ദോസ് കുന്നപ്പിള്ളി  eldhose kunnappilly news  എല്‍ദോസ് കുന്നപ്പിള്ളി പീഡനം  എല്‍ദോസ് കുന്നപ്പിള്ളി കോണ്‍ഗ്രസ് നടപടി  eldhose kunnappilli congress action
എല്‍ദോസ് കുന്നപ്പിള്ളിയെ സസ്‌പെന്‍ഡ്‌ ചെയ്‌ത് കോണ്‍ഗ്രസ്; നടപടി ആറുമാസത്തേക്ക്
author img

By

Published : Oct 22, 2022, 10:41 PM IST

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ സസ്‌പെന്‍ഡ്‌ ചെയ്‌ത് കോണ്‍ഗ്രസ്. വിശദീകരണം തൃപ്‌തികരമല്ലാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ സുധാകരന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ വേണ്ടത്ര ജാഗ്രത അദ്ദേഹം കാണിച്ചില്ലെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളതെന്നും അതിനാലാണ് നടപടിയെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ആറുമാസക്കാലം നിരീക്ഷണ കാലയളവായിരിക്കും. അതനുസരിച്ച് തുടര്‍നടപടി സ്വീകരിക്കും. ഈ കാലയളവില്‍ കെപിസിസിയുടെയും ഡിസിസിയുടെയും ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ നിന്നും എല്‍ദോസിനെ മാറ്റിനിര്‍ത്തും. കോടതിയുടെ ജാമ്യ ഉത്തരവില്‍ ലഭിച്ച ആനുകൂല്യത്തിന്‍റേയും ജനപ്രതിനിധി എന്ന നിലയിലും പെരുമ്പാവൂര്‍ മണ്ഡലത്തിന്‍റെ അവകാശം നിലനിര്‍ത്തിയുമാണ് നടപടിയെന്ന് കെ സുധാകരന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

എല്‍ദോസ് കുന്നപ്പിള്ളി ഇന്നലെ കെപിസിസി പ്രസിഡന്‍റിന് നല്‍കിയ വിശദീകരണം പാര്‍ട്ടി നേതൃത്വം പരിശോധിച്ചാണ് നടപടി സ്വീകരിച്ചത്. എല്‍ദോസിനെതിരെ നടപടിയ്‌ക്ക് നേതൃത്വം വൈകിയെന്ന് മുതിര്‍ന്ന നേതാക്കളായ കെ മുരളീധരന്‍ അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചതിന്‍റെ കൂടി ഭാഗമാണ് സസ്‌പെന്‍ഷന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.