ETV Bharat / state

കെപിസിസി പുനഃസംഘടന; നിര്‍ണായക ചര്‍ച്ച നാളെ

ഭാരവാഹികളുടെ എണ്ണം 25 ആയി ചുരുക്കണമെന്ന നിലപാടിലുറച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കെപിസിസി പുനഃസംഘടന  കെപിസിസി യോഗം  kpcc revamp discussion  മുല്ലപ്പള്ളി രാമചന്ദ്രൻ  കെപിസിസി പ്രസിഡന്‍റ്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  mullappally ramachandran  congress party
കെപിസിസി പുനഃസംഘടന; നിര്‍ണായക ചര്‍ച്ച നാളെ
author img

By

Published : Jan 12, 2020, 1:34 PM IST

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന പൂർത്തിയാക്കാൻ നിർണായക യോഗം നാളെ ഡൽഹിയിൽ ചേരും. ചർച്ചയിൽ പങ്കെടുക്കാൻ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിലേക്ക് തിരിച്ചു. ഭാരവാഹികളുടെ എണ്ണം 25 ആയി ചുരുക്കണമെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചൊവ്വാഴ്‌ചയോടെ ഭാരവാഹി പട്ടികയ്ക്ക് അന്തിമ രൂപം നൽകാനാണ് ശ്രമം.

തിങ്കൾ, ചൊവ്വ ദിവസങ്ങിലായി നടക്കുന്ന ചർച്ചയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരും പങ്കെടുക്കും. പട്ടിക സംബന്ധിച്ച് എ, ഐ ഗ്രൂപ്പുകളിൽ ഏറെക്കുറെ ധാരണയായിട്ടുണ്ട്. വർക്കിങ് പ്രസിഡന്‍റ് അല്ലെങ്കിൽ വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിവരുടെ പട്ടികയാവും ആദ്യം പ്രഖ്യാപിക്കുക. പലവട്ടം വെട്ടിത്തിരുത്തിയ പട്ടികയിൽ സമവായത്തിലെത്താൻ നേതാക്കൾക്കായിരുന്നില്ല. അതിനാൽ ആരൊക്കെ പട്ടികയിൽ ഇടംപിടിക്കുമെന്നത് നിർണായകമാണ്.

Intro:കെ പി .സി സി പുനഃസംഘടന പൂർത്തിയാക്കാൻ നിർണായക ചർച്ച നാളെ ഡൽഹിയിൽ . ചർച്ചയിൽ പങ്കെടുക്കാൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിലേയ്ക്ക് തിരിച്ചു. ഭാരവാഹികളുടെ എണ്ണം 25 ആയി ചുരുക്കണമെന്ന നിലപാടിലാണ് മുല്ലപ്പള്ളി. ചൊവ്വാഴ്ചയോടെ ഭാരവാഹി പട്ടികയ്ക്ക് അന്തിമരൂപം നൽകാനാണ് ശ്രമം.

Body:തിങ്കൾ, ചൊവ്വ ദിവസങ്ങിലായി നടക്കുന്ന ചർച്ചയിൽ മുല്ലപ്പള്ളിയെ കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരും പങ്കെടുക്കും. പട്ടിക സംബന്ധിച്ച് എ, ഐ ഗ്രൂപ്പുകളിൽ ഏറെക്കുറെ ധാരണയായിട്ടുണ്ട്. വർക്കിങ് പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിവരുടെ പട്ടികയാവും ആദ്യം പ്രഖ്യാപിക്കുക. പലവട്ടം വെട്ടിത്തിരുത്തിയ പട്ടികയിൽ സമവായത്തിലെത്താൻ നേതാക്കൾക്കായിരുന്നില്ല. അതിനാൽ ആരൊക്കെ പട്ടികയിൽ ഇടംപിടിക്കുമെന്നത് നിർണായകമാണ്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.