ETV Bharat / state

മുഖ്യമന്ത്രി പിണറായി വിജയന് സംഘപരിവാര്‍ മനസ്സെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി - thiruvanathapuram

തനിക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവനയെ തന്‍റെ രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരമായാണ് കാണുന്നതെന്നും വ്യക്തവും സുതാര്യവുമായ രാഷ്ട്രീയ നിലപാടാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രി  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്  നരേന്ദ്ര മോദി  KPPC President  Kerala CM  Narendra modi  thiruvanathapuram  തിരുവനന്തപുരം
മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : Jan 11, 2020, 7:00 PM IST

Updated : Jan 11, 2020, 7:14 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സംഘപരിവാർ മനസ്സെന്ന് ആവർത്തിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി വിജയനും സിപിഎമ്മിനും സ്‌തുതി പാടാനുള്ള പദവിയായി കെപിസിസി പ്രസിഡന്‍റ് പദവിയെ കാണുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. തനിക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവനയെ തന്‍റെ രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരമായാണ് കാണുന്നതെന്നും വ്യക്തവും സുതാര്യവുമായ രാഷ്ട്രീയ നിലപാടാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് സംഘപരിവാര്‍ മനസ്സെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി

തീവ ഹിന്ദുത്വ സമീപനമാണ് സിപിഎമ്മിന്‍റേതെന്നും കോഴിക്കോട് രണ്ട് യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയത് നരേന്ദ്ര മോദിയെ തൃപ്തിപ്പെടുത്താനാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. മുഖ്യമന്ത്രിയുമായി ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും കോൺഗ്രസിനെ തകർത്ത് ബിജെപിയെ വളർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്‍റ് നടത്തുന്ന പ്രസ്താവനകൾ സമനില തെറ്റിയ ജല്‍പനങ്ങളാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Intro:മുഖ്യമന്ത്രി പിണറായി വിജയന് സംഘപരിവാർ മനസ്സെന്ന് ആവർത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി വിജയനും സി പി എമ്മിനും സ്തുതി പാടാനുള്ള പദവിയായി കെ.പി.സി.സി പ്രസിഡന്റ് പദവിയെ കാണുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. തനിക്കെതിരായ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയെ തന്റെ രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരമായി കാണുന്നു. വ്യക്തവും സുതാര്യവുമായ രാഷ്ട്രീയ നിലപാടാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. അതിൽ വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ല. തീവ ഹിന്ദുത്വ സമീപനമാണ് സി പി എമ്മിന്റേത്. കോഴിക്കോട് രണ്ട് യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയത് തരേന്ദ്ര മോദിയെ സംതൃപ്തിപ്പെടുത്താനാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.മുഖ്യമന്ത്രിയുമായി ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും കോൺഗ്രസിനെ തകർത്ത് ബി.ജെ.പിയെ വളർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.ദേശീയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് നടത്തുന്ന പ്രസ്താവനകൾ സമനില തെറ്റിയ ജല്പനങ്ങളാണെന്ന സി.പി.എം സംസ്ഥാന സെക്രടറിയേറ്റിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Body:.

Conclusion:
Last Updated : Jan 11, 2020, 7:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.