ETV Bharat / state

ജനാധിപത്യ അവകാശം തച്ചുതകര്‍ക്കാന്‍ ആരേയും അനുവദിക്കില്ല: കെ സുധാകരന്‍ - k sudhakaran

തിരുവനന്തപുരം നഗരസഭയില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്‍റ്.

കെ സുധാകരന്‍  കെപിസിസി പ്രസഡന്‍റ്  നഗരസഭ നിയമനകത്ത്  നഗരസഭ നിയമനകത്ത് വിവാദം  യുഡിഎഫ്  സിപിഎം  തിരുവനന്തപുരം നഗരസഭ  udf protest at thiruvananthapuram corporation  thiruvananthapuram corporation letter controversy  kpcc president  kpcc president k sudhakaran  k sudhakaran  k sudhakaran on udf protest
ജനാധിപത്യ അവകാശം തച്ചുതകര്‍ക്കാന്‍ ആരേയും അനുവദിക്കില്ല: കെ സുധാകരന്‍
author img

By

Published : Dec 2, 2022, 1:18 PM IST

Updated : Dec 2, 2022, 3:17 PM IST

തിരുവനന്തപുരം: നഗരസഭ നിയമനകത്ത് കേസില്‍ വിജിലന്‍സ് അന്വേഷണം നിർത്തിയതുകൊണ്ട് കേസ് കെട്ടടങ്ങിപ്പോകുമെന്ന് സിപിഎം കരുതേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വേറെയും മാർഗങ്ങളുണ്ട് നീതിന്യായ പീഠങ്ങളുണ്ട്. തങ്ങൾ നീതിന്യായപീഠത്തെ സമീപിക്കുമെന്നും നഗരസഭയിൽ മേയർ ആര്യ രാജേന്ദ്രൻ്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവേ സുധാകരന്‍ പറഞ്ഞു.

മേയറുടെ രാജി ആവശ്യപ്പെട്ടുള്ള യുഡിഎഫ് പ്രതിഷേധം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉദ്‌ഘാടനം ചെയ്‌തു

വിമോചന സമരങ്ങളുടെ നാടാണ് കേരളം. സമരം തങ്ങൾക്ക് പുത്തരിയല്ല. വിമോചന സമരങ്ങളിലൂടെ നിരവധി ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ട നാടാണ് കേരളം. അങ്ങനെയുള്ള ഈ നാട്ടിൽ ജനാധിപത്യ അവകാശങ്ങൾ തച്ചു തകർക്കാൻ പിണറായി വിജയനല്ല, അത് ആര് വന്നാലും ഞങ്ങൾ അനുവദിക്കില്ല. വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ ഈ സമരം മുന്നോട്ടു കൊണ്ടുപോകും.

അഴിമതിക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരും. കേരളത്തില്‍ ഉടനീളം സമരം നടത്തും. കോർപ്പറേഷനിലെ മാത്രമല്ല കേരളത്തിലുടനീളമുള്ള അഴിമതികൾ വച്ചുപൊറുപ്പിക്കാൻ ഞങ്ങൾ സമ്മതിക്കില്ല.

ഓരോ ദിവസവും ഈ സമരമുഖത്ത് പുതിയ പുതിയ ആളുകൾ കടന്നുവരികയാണ്. ഈ സമരത്തെ ജനങ്ങൾ എങ്ങനെ വിലയിരുത്തുന്നു എന്നതിന്‍റെ മുഖമാണത്. നഗരസഭയില്‍ ഇന്ന് സംഘടിപ്പിച്ച യുഡിഎഫ് പ്രതിഷേധത്തില്‍ പ്രവര്‍ത്തകര്‍ മേയറുടെ കോലം കത്തിച്ചിരുന്നു.

അതേസമയം സർവകലാശാല വിസിമാരെ ശുപാർശയുടെ പേരിൽ നിയമിച്ചുവെന്നും സുധാകരൻ ആരോപിച്ചു. ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന സർവകലാശാലകൾ ആണ് കേരളത്തിൽ ഉള്ളത്. എന്നാൽ അങ്ങനെ അല്ല എന്ന് രാജ്യം മനസിലാക്കുന്നു. വിസിമാരെ വച്ച് സിപിഎം നേതാക്കളുടെ ബന്ധുക്കളെ നിയമിച്ചു. വിദ്യാർഥികളുടെ ഭാവിയാണ് തകരുന്നതെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.

Also Read: നിയമന കത്ത് വിവാദം: വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു

Last Updated : Dec 2, 2022, 3:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.