ETV Bharat / state

'ആളും തരവും നോക്കി കളിക്കുന്നതാണ് നല്ലത്'; കെ സുരേന്ദ്രന് മറുപടിയുമായി കെ സുധാകരന്‍

കെ സുധാകരന്‍റെ മനസ് ബിജെപിക്കൊപ്പമാണെന്ന കെ സുരേന്ദ്രന്‍റെ പ്രസ്‌താവനയ്ക്ക് മറുപടിയുമായി കെ സുധാകരന്‍. സുരേന്ദ്രന്‍റെ വിഡ്ഢിത്തം കേട്ടവർ ഇപ്പോഴും ചിരി നിർത്തിയിട്ടുണ്ടാകില്ലെന്ന് സുധാകരന്‍ പറഞ്ഞു

കെ സുധാകരന്‍  സുരേന്ദ്രന് മറുപടിയുമായി കെ സുധാകരന്‍  സുധാകരന്‍ മനസ് ബിജെപി  സുരേന്ദ്രനെതിരെ സുധാകരന്‍  കെപിസിസി പ്രസിഡന്‍റ്  ബിജെപി സംസ്ഥാന അധ്യക്ഷന്‍  സുരേന്ദ്രന്‍ പ്രസ്‌താവന  സുധാകരനെതിരെ സുരേന്ദ്രന്‍  kpcc president  k sudhakaran against k surendran  k sudhakaran  k surendran  surendran remarks against sudhakaran
'ആളും തരവും നോക്കി കളിക്കുന്നതാണ് നല്ലത്'; കെ സുരേന്ദ്രന് മുന്നറിയിപ്പുമായി കെ സുധാകരന്‍
author img

By

Published : Nov 15, 2022, 4:48 PM IST

തിരുവനന്തപുരം: തന്‍റെ മനസ് ബിജെപിക്കൊപ്പമെന്ന കെ സുരേന്ദ്രന്‍റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിയിട്ടുണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. എകെജി സെന്‍ററില്‍ നിന്ന് തന്നെയാണ് സുരേന്ദ്രനും പ്രസ്‌താവനകള്‍ എഴുതി നല്‍കുന്നത് എന്നതിന്‍റെ തെളിവാണിത്. കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ത്തതിനുള്ള പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്‌താവനകളെന്ന് സമകാലീന കേരള രാഷ്‌ട്രീയം പഠിക്കുന്ന ഏതൊരാള്‍ക്കും മനസിലാകുമെന്നും കെ സുധാകരന്‍ പറഞ്ഞു.

''എന്‍റെ മനസ് കേരള ജനതക്കൊപ്പമാണ്, ബിജെപിക്കൊപ്പമല്ല. ഇക്കഴിഞ്ഞ നവംബര്‍ 9ന് നടന്ന തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍റെയും പിണറായിയുടെയും സീറ്റുകള്‍ വന്‍ തോതില്‍ നഷ്‌ടപ്പെട്ടു. തൃക്കാക്കരയില്‍ രണ്ടുപേരും അതിദയനീയമായി തോറ്റു. ജോഡോ യാത്രയില്‍ വന്‍ ജനാവലി രാഹുല്‍ ഗാന്ധിക്കൊപ്പം ഹൃദയം ചേര്‍ന്നു നടന്നു.

ഇതിനെയെല്ലാം സിപിഎമ്മും ബിജെപിയും ഒരുപോലെ ഭയന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തോല്‍പ്പിക്കാന്‍ പിണറായി-സുരേന്ദ്ര കക്ഷികളുടെ നെട്ടോട്ടം കേരളം കണ്ടതാണ്. ഇതില്‍ നിന്നെല്ലാം മുഖം രക്ഷിക്കാന്‍ എന്‍റെ പ്രസംഗത്തിന്‍റെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് രണ്ടു കൂട്ടരും ഒരുമിച്ചു നടത്തുന്ന പന്ത് തട്ടിക്കളിയാണ് കേരളം കാണുന്നത്.

കോണ്‍ഗ്രസുകാരെ ബിജെപിയിലേയ്ക്ക് ക്ഷണിക്കുന്ന സുരേന്ദ്രന്‍റെ വിടുവായത്തം അര്‍ഹിക്കുന്ന അവജ്ഞയോടെ കേരളം തള്ളിക്കളയുന്നു. ഇഡിയെ കണ്ടാല്‍ മുട്ടുവിറയ്ക്കുന്നവരല്ല സുരേന്ദ്രാ ഞങ്ങള്‍. ഇഡിയോട് പോയി പണി നോക്കാന്‍ പറഞ്ഞ സോണിയയുടെയും രാഹുലിന്‍റെയും അനുയായികളാണ് ഞങ്ങള്‍.

''സംഘി മനസുള്ളവര്‍ പിണറായിയും സഖാക്കളും'': ബിജെപിയെ സുഖിപ്പിക്കാന്‍ നെഹ്‌റുവിന്‍റെ പേരിലുള്ള വള്ളം കളിക്ക് ഞങ്ങള്‍ അമിത് ഷായെ ക്ഷണിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തിലെ പ്രഥമാതിഥിയായി അമിത് ഷായെ ഞങ്ങള്‍ ഇറക്കിയിട്ടില്ല. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ തോല്‍പ്പിക്കാന്‍ കമ്മി-സംഘി കൂട്ടായ്‌മ സംഘടിപ്പിച്ചില്ല.

ഭരണ മികവ് പഠിക്കാന്‍ ന്യൂനപക്ഷ വേട്ടയുടെ നാട്ടിലേയ്ക്ക് സര്‍ക്കാര്‍ പ്രതിനിധികളെ അയച്ചില്ല. ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ നരേന്ദ്ര മോദിക്ക് മുന്നില്‍ ശിരസ് കുനിച്ചില്ല. ഇതെല്ലാം ചെയ്‌ത പിണറായിയും സഖാക്കളുമാണ് കേരളത്തിലെ സംഘി മനസുള്ളവര്‍ എന്നാര്‍ക്കാണറിയാത്തത്.

അതുകൊണ്ട് സുരേന്ദ്രന്‍ ആളും തരവും നോക്കി കളിക്കുന്നതാണ് നല്ലത്. സുരേന്ദ്രനോട് ഒന്നേ പറയാനുള്ളൂ, ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ല, മരിച്ചു കഴിഞ്ഞാലും അവരുടെ ഓർമകള്‍ ബിജെപിക്കെതിരെ ശബ്‌ദിച്ചു കൊണ്ടേയിരിക്കും,'' സുധാകരന്‍ പറഞ്ഞു.

Also Read: കെ സുധാകരന്‍റെ മനസ് ബിജെപിക്കൊപ്പമെന്ന് കെ സുരേന്ദ്രൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.