ETV Bharat / state

പൊലീസിന് ചുട്ട മറുപടി നൽകാൻ കെപിസിസി; കാല്‍ ലക്ഷം പേരുമായി ഡിജിപി ഓഫീസ് മാർച്ച് നടത്തും

KPCC DGP Office March : പൊലീസ് അതിക്രമത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്, ഡിസംബര്‍ 20ന് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. 23ന് കാല്‍ ലക്ഷം പേരെ അണിനിരത്തി ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും. മാർച്ചിൽ കോണ്‍ഗ്രസിന്‍റെ മുഴുവന്‍ എംപിമാരും എംഎല്‍എമാരും അണിനിരക്കും.

KPCC Prepares for Massive DGP Office March  കെപിസിസി ഡിജിപി ഓഫീസ് മാർച്ച്  ഡിജിപി ഓഫീസ് മാർച്ച് നടത്തും  KPCC DGP Office March  കെപിസിസി പ്രതിഷേധം  കെ സുധാകരൻ  പൊലീസ് സ്റ്റേഷൻ മാർച്ച്  യൂത്ത് കോൺഗ്രസ് പ്രതിഷേധം  congress protest  youth congress protest  നവകേരള യാത്ര പ്രതിഷേധം  മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം
KPCC Prepares for Massive DGP Office March
author img

By ETV Bharat Kerala Team

Published : Dec 19, 2023, 9:27 PM IST

തിരുവനന്തപുരം: നവകേരള യാത്രയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതയ്ക്കുമ്പോള്‍ അവര്‍ക്ക് കോണ്‍ഗ്രസ് പിന്തുണ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാന്‍ പ്രവര്‍ത്തകരെ തെരുവിലിറക്കിയുള്ള സമരത്തിനൊരുങ്ങി കെപിസിസി. നവകേരള യാത്രയുടെ സമാപന ദിവസമായ ഡിസംബര്‍ 23 ന് കാല്‍ ലക്ഷം പേരെ അണിനിരത്തി ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും (KPCC Prepares for Massive DGP Office March). കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ (K Sudhakaran) നേതൃത്വം നൽകുന്ന മാർച്ചിൽ കോണ്‍ഗ്രസിന്‍റെ മുഴുവന്‍ എംപിമാരും എംഎല്‍എമാരും അണിനിരക്കും.

ഡിജിപി ഓഫീസ് മാർച്ചിന് മുന്നോടിയായി നാളെ (ഡിസംബര്‍ 20ന്) സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്കും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാർച്ച് നടത്തും. പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംസ്ഥാന വ്യാപകമായി 5 ലക്ഷം പ്രവര്‍ത്തകരെ അണിനിരത്തുമെന്നാണ് കെപിസിസി നേതൃത്വത്തിന്‍റെ അവകാശവാദം (Congress Police Station March).

സംസ്ഥാനത്തെ 1500 ലധികം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാവിലെ 11നാണ് മാര്‍ച്ച് ആരംഭിക്കുക. ഒരു മണ്ഡലത്തില്‍ നിന്ന് ചുരുങ്ങിയത് 1000 പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും. ചിലയിടങ്ങളില്‍ രണ്ടോ അതില്‍ കൂടുതലോ മണ്ഡലങ്ങളുടെ നേതൃത്വത്തിലായിരിക്കും ഒരു പോലീസ് സ്റ്റേഷനിലേക്കുള്ള പ്രതിഷേധം. കോണ്‍ഗ്രസ് പ്രതിഷേധത്തിന്‍റെ ചൂടറിയുന്ന ശക്തമായ പ്രക്ഷോഭമായി പൊലീസ് സ്റ്റേഷന്‍ പ്രതിഷേധ മാര്‍ച്ച് മാറും.

Also Read: കൊല്ലത്ത് യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ തെരുവുയുദ്ധം; കരിങ്കൊടി കാണിക്കാനെത്തിയവരെ പൊലീസും മര്‍ദ്ദിച്ചു

ഡിസിസി അധ്യക്ഷന്‍മാര്‍, ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍, അതത് ജില്ലകളിലെ കെപിസിസി ഭാരവാഹികള്‍, ഡിസിസി ഭാരവാഹികള്‍, പോഷക സംഘടനകളുടേയും സെല്ലുകളുടേയും ഭാരവാഹികള്‍ തുടങ്ങിയവര്‍ ബഹുജന പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. അധികാരികളുടെ വിടുവേല ചെയ്യൽ അല്ല പൊലീസിന്‍റെ പണിയെന്ന് അവരെ ഓര്‍മ്മപ്പെടുത്തുന്നതായിരിക്കും കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു.

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനും കരിങ്കൊടി കാട്ടിയതിനുമാണ് വഴിനീളെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെരുവുകളില്‍ കൈകാര്യം ചെയ്‌തതെന്ന്‌ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ പറഞ്ഞു. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുതിര്‍ന്നിട്ടില്ല. ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഗണ്‍മാന്‍മാരെ നിലക്ക് നിര്‍ത്തണം. അക്രമികളായ സിപിഎമ്മുകാരെയും ഗണ്‍മാന്‍മാരെയും ന്യായീകരിക്കുക വഴി മുഖ്യമന്ത്രി നിയമവാഴ്‌ചയെ വെല്ലുവിളിക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.

'സിപിഎമ്മിന്‍റെയും പിണറായി വിജയന്‍റെ ഗുണ്ടാ പൊലീസിന്‍റെയും ചെയ്‌തികള്‍ക്ക് വരമ്പത്ത് തന്നെ കൂലി നല്‍കേണ്ടതാണ് എന്നതാണ് താഴെത്തട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരം. കോണ്‍ഗ്രസിന്‍റെ ഉന്നതമായ ധാര്‍മിക മൂല്യങ്ങളും പാരമ്പര്യങ്ങളും ഉള്‍ക്കൊണ്ട് നേതൃത്വം സംയമനം പാലിച്ചത് ബലഹീനതയായി കാണേണ്ട. തെരുവ് ഗുണ്ടയുടെ നിലവാരത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രകോപനപരമായി വെല്ലുവിളി നടത്തുമ്പോള്‍ ഇതിനെ നിസ്സാരമായി കാണാന്‍ കോണ്‍ഗ്രസിനുമാകില്ല. ഈ നില തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരും. ശക്തമായി തന്നെ കോണ്‍ഗ്രസും തിരിച്ചടിക്കേണ്ടിവരും. അതിനുള്ള മുന്നറിയിപ്പ് കൂടിയാണ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലേക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ച്.' -കെ സുധാകരൻ പറഞ്ഞു.

Also Read: വെള്ള പെയിന്‍റില്‍ മുങ്ങിയെത്തി, പ്രതിഷേധം വേറെ ലെവല്‍: ഈ പഞ്ചായത്ത് മെമ്പർ പണ്ടേ വൈറലാണ്...

നവകേരള സദസിന്‍റെ വാളന്‍റിയര്‍മാരായി നിയോഗിച്ചിരിക്കുന്ന സിപിഎം ക്രിമിനലുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുമ്പോള്‍ പൊലീസ് കാഴ്‌ചക്കാരായി നില്‍ക്കുകയാണ്. ഗവര്‍ണ്ണറെ അക്രമിക്കുന്ന കുട്ടിസഖാക്കളെ ലാളിക്കുന്ന പൊലീസ്, മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗീയമായി തല്ലിച്ചതയ്ക്കുകയാണ്. മൃദു ഭാവേ ദൃഢകൃത്യേ എന്ന പൊലീസ് മുദ്രാവാക്യം നവ കേരള സദസ് കാസര്‍ഗോഡ് നിന്ന് ആരംഭിച്ചത് മുതല്‍ മൃഗഭാവെ പിണറായി ദൃഢകൃത്യേ എന്നാക്കി മാറ്റി. മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ അത് വള്ളിപുള്ളി തെറ്റാതെ നടപ്പാക്കുകയാണ് പൊലീസ്. അത് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ തിരുത്തിപ്പിക്കേണ്ടിവരുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, എറണാകുളം, പെരുമ്പാവൂര്‍, കോതമംഗലം, ആലുവ, ആലപ്പുഴ, കായംകുളം, പത്തനംതിട്ട എന്നിവിടങ്ങളില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അതിക്രൂരമായാണ് ഡിവൈഎഫ്ഐ ക്രിമിനലുകളും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും മര്‍ദ്ദിച്ചത്. കണ്ണൂർ പഴയങ്ങാടിയില്‍ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചട്ടിക്കൊണ്ട് തലക്കടിച്ച് വധിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ ക്രിമിനലുകള്‍ക്ക് സിപിഎം ജില്ലാ നേതൃത്വം സ്വീകരണം നല്‍കിയതു വഴി അവര്‍ അക്രമത്തിന് പിന്തുണ അറിയിച്ചു. അതേസമയം സിപിഎം ക്രിമിനലുകളുടെ മര്‍ദ്ദനത്തിന് ഇരയാകുന്ന പാവപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുക്കുന്നു.

പെരുമ്പാവൂരില്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയേയും, ആലപ്പുഴയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എംജെ ജോബിനേയും പോലെയുള്ള മുതിര്‍ന്ന നേതാക്കളെയും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. കായംകുളത്ത് ഭിന്നശേഷിക്കാരനെന്ന പരിഗണന പോലും നല്‍കാതെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോന്‍ കണ്ടല്ലൂരിനെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചത്. നവ കേരള സദസ് ജനം ബഹിഷ്‌കരിച്ചതിലുള്ള രോഷമാണ് സിപിഎമ്മുകാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കാട്ടുന്നത്. നവ കേരള സദസ് കടന്നുപോകുന്നിടങ്ങിളിലെല്ലാം സിപിഎം പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും വ്യാപക അക്രമ പരമ്പരകളാണ് അഴിച്ചുവിടുന്നത്. ഇത് അസഹനീയവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. ഇത്തരം സാഹചര്യത്തില്‍ കെപിസിസിക്ക് നിശബ്‌ദമാകാനാകില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു.

Also Read: 'ഡിസംബറോടെ കേരളത്തിന്‍റെ കട പൂട്ടും, അടിയന്തരമായി സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണം': കെ സുധാകരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.