ETV Bharat / state

കോട്ടൂരില്‍ ആനകള്‍ക്കായി ഒരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി

2008-ല്‍ ആരംഭിച്ച അഗസ്ത്യവനത്തിലെ കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി സജ്ജമാക്കുന്നത്. സഞ്ചാരികള്‍ക്കായി ആനയുടെ ഉല്‍പ്പത്തി മുതലുള്ള ചരിത്രം വിവരിക്കുന്ന മ്യൂസിയത്തിന്‍റെ നിർമാണവും പാര്‍ക്കില്‍ പുരോഗമിക്കുന്നുണ്ട്

author img

By

Published : Jun 9, 2022, 8:59 PM IST

കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം  കോട്ടൂര്‍ ആനകള്‍ക്കായുള്ള ആശുപത്രി  കോട്ടൂര്‍ ആന പാര്‍ക്ക്  elephant park in kottoor  kottoor elephant hospital  Rehabilitation Center for elephant  kottoor elephant Rehabilitation Center  kottoor elephanat Rehabilitation Center Rehabilitation Center musuem  കോട്ടൂര്‍ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം
കോട്ടൂരില്‍ ആനകള്‍ക്കായി ഒരുങ്ങുന്നത് അത്യാധുനിക സൗരകര്യങ്ങളുള്ള ആശുപത്രി

തിരുവനന്തപുരം: ആനകൾക്കായി ഒരു ആശുപത്രി, അത് അത്യാധുനികമായി. കേരളത്തിലെ ഏക ആന പുനരധിവാസകേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമായ കോട്ടൂർ കാപ്പുകാട്ടിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രി ഒരുങ്ങുന്നത്. ആനകളുടെ പുനരധിവാസവും സ്വാഭാവിക ആവാസ വ്യവസ്ഥയിൽ സഞ്ചാരികൾക്ക് ആനകളെ അടുത്ത് കാണുന്നതിനുള്ള അവസരവും ലക്ഷ്യമിട്ട് തുടങ്ങിയ പാർക്കിനുള്ളിൽ ആനകളെ കിടത്തി ചികിത്സിക്കാനുള്ള വാർഡ്, ലബോറട്ടറി, ഓപറേഷൻ തിയറ്റർ, ഇണചേരുന്നതിനുള്ള സൗകര്യം, എക്‌സ്‌റേ, സ്‌കാനിങ്, പി.സി.ആർ ലാബ് ഉൾപ്പെടെയുള്ള ചികിത്സ സംവിധാനങ്ങളുണ്ടാകും.

വെറ്ററിനറി ഡോക്‌ടർ ഉൾപ്പെടെ മൂന്നുപേരുടെ സേവനമാണ് നിലവിലുള്ളത്. കൂടുതൽ ജീവനക്കാരുമായി ആശുപത്രി ഉടൻ പൂർണസജ്ജമാകുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ആദ്യഘട്ടത്തിൽ പാർക്കിലെ ആനകൾക്ക് മാത്രമായിക്കും ചികിത്സ. ക്രമേണ നാട്ടാനകൾക്കും ചികിത്സ ലഭ്യമാക്കും.

2008ലാണ് അഗസ്ത്യവനത്തിലെ കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം ആരംഭിച്ചത്. നെയ്യാർ ജലാശയത്തിനടുത്തുള്ള വനമേഖലയിൽ 175 ഹെക്‌ടർ സ്ഥലത്ത് സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ പാർപ്പിക്കാനുള്ള സൗകര്യമാണുള്ളത്. കാട്ടിൽ കൂട്ടംതെറ്റി വരുന്ന കുട്ടി ആനകൾ, ജനവാസ മേഖലകളിലിറങ്ങി സ്ഥിരമായി നാശം വരുത്തുന്ന കാട്ടാനകൾ, ആനക്യാമ്പുകളിലെ പ്രായം ചെന്ന ആനകൾ, മനുഷ്യന്റെ ക്രൂരതക്ക് ഇരയാകുന്ന നാട്ടാനകൾ എന്നിവയാണ് ഇപ്പോൾ ഇവിടുള്ളത്.

ചികിത്സയ്‌ക്ക് പുറമെ ആനകള്‍ ചെരിഞ്ഞാല്‍ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനും ശരീരം മറവ് ചെയ്യുന്നതിനുമുള്ള സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി ആനയുടെ ഉല്‍പ്പത്തി മുതലുള്ള ചരിത്രം വിവരിക്കുന്ന മ്യൂസിയത്തിന്‍റെ നിർമാണവും പുരോഗമിക്കുകയാണ്. അതിനൊപ്പം ആനസവാരി, ബോട്ടിങ്, ട്രക്കിങ് തുടങ്ങിയ സൗകര്യങ്ങളും തിരുവനന്തപുരം ജില്ലയില്‍ ഉൾപ്പെടുന്ന ആന പുനരധിവാസ കേന്ദ്രത്തില്‍ ഒരുക്കുന്നുണ്ട്.

ചങ്ങലകളില്ലാതെ പ്രത്യേകം തയ്യാറാക്കിയ പ്രദേശങ്ങളിലായിരിക്കും ആനകളെ പാര്‍പ്പിക്കുന്നത്. അവയ്‌ക്ക് 24 മണിക്കൂറും ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള സൗകര്യവുമുണ്ട്. വിവിധ പ്രായത്തിലുള്ള 16 ആനകളാണ് പുനരധിവാസ കേന്ദ്രത്തില്‍ ഇപ്പോഴുള്ളത്. 50 ആനകളെ പാർപ്പിക്കാവുന്ന സൗകര്യങ്ങളോടെ കേന്ദ്രം വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.