തിരുവനന്തപുരം: കൊല്ലം ആര്യങ്കാവിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെതുടർന്ന് ട്രെയിനുകൾ റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കൊല്ലത്തു നിന്ന് പുറപ്പെടേണ്ട കൊല്ലം- ചെന്നൈ എഗ്മോർ പ്രതിദിന എക്‌സ്‌പ്രസ് ചെങ്കോട്ടയിൽ നിന്ന് സർവീസ് തുടങ്ങും. ഇന്നലെ പുറപ്പെട്ട പാലക്കാട്- തിരുനൽവേലി പാലരുവി എക്‌സ്‌പ്രസ് പുനലൂരും ചെന്നൈ എഗ്മോർ- കൊല്ലം പ്രതിദിന എക്‌സ്‌പ്രസ് ചെങ്കോട്ടയിലും യാത്ര അവസാനിപ്പിച്ചു.
രാത്രി 11.20ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടേണ്ട തിരുനൽവേലി- പാലക്കാട് പാലരുവി എക്‌സ്‌പ്രസ് പുനലൂരിൽ നിന്നാണ് പാലക്കാടേക്ക് സർവീസ് നടത്തിയത്. പുനലൂർ ചെങ്കോട്ട സെക്ഷനിൽ ഭഗവതിപുരത്തിനും ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനും ഇടയിൽ ഇന്നലെ രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്.