ETV Bharat / state

പ്രോട്ടോകോൾ എന്താണെന്ന് കോടിയേരിക്ക് അറിയില്ലെന്ന് ചെന്നിത്തല - പ്രോട്ടോകോൾ ലംഘനം വാര്‍ത്ത

താനോ കുടുംബാംഗങ്ങളോ ഡി.എൻ.എ ടെസ്റ്റ് നടത്തേണ്ടി വന്നിട്ടില്ല. ഇത്തരമൊരാൾ സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയായി തുടരുന്നതാണ് തങ്ങൾക്ക് നല്ലതെന്നും കോടിയേരിക്ക് മറുപടിയായി ചെന്നിത്തല പറഞ്ഞു

Ramesh Chennithala  Ramesh Chennithala protocol  കോടിയേരി ബാലകൃഷ്ണന്‍  രമേശ് ചെന്നിത്തല  പ്രോട്ടോകോൾ ലംഘനം വാര്‍ത്ത  ഐ ഫോണ്‍ നല്‍കിയെന്ന് ആരോപണം
പ്രോട്ടോകോൾ എന്താണെന്ന് കോടിയേരിക്ക് അറിയില്ല: ചെന്നിത്തല
author img

By

Published : Oct 2, 2020, 8:57 PM IST

Updated : Oct 2, 2020, 9:43 PM IST

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ഐ ഫോൺ സമ്മാനമായി സ്വീകരിച്ചത് പ്രോട്ടോകോൾ ലംഘനമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രോട്ടോകോൾ എന്താണെന്ന് കോടിയേരിക്ക് അറിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. വാങ്ങാത്ത ഐ ഫോണിൽ എന്തു പ്രോട്ടോകോൾ ലംഘനമെന്ന് ചെന്നിത്തല ചോദിച്ചു. സമ്മാനമായി നൽകി എന്നു പറയുന്ന ഐ ഫോൺ ഇപ്പോൾ ആരുടെ പക്കലാണുള്ളത് എന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

പ്രോട്ടോകോൾ എന്താണെന്ന് കോടിയേരിക്ക് അറിയില്ലെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുന്നുവെന്ന് കണ്ടപ്പോൾ തനിക്കെതിരെ ആരോപണം കെട്ടിച്ചമച്ചതാണ്. അഴിമതിക്കാരൻ നൽകിയ സത്യവാങ്മൂലത്തിന് പ്രസക്തിയില്ല. കോടിയേരി ആരോപണം ഉന്നയിച്ചതോടെ ആരാണ് ഇതിന്‍റെ സൂത്രധാരൻ എന്ന് വ്യക്തമായി. മകൻ മയക്കുമരുന്നു കേസിൽ പ്രതിയാകാൻ പോകുന്നതിന്‍റെ വേവലാതിയാണ് കോടിയേരിക്ക്. താനോ കുടുംബാംഗങ്ങളോ മയക്കുമരുന്ന്, സ്വർണം, കൂപ്പർ കേസുകളിൽ പെട്ടിട്ടില്ല. താനോ കുടുംബാംഗങ്ങളോ ഡി.എൻ.എ ടെസ്റ്റ് നടത്തേണ്ടി വന്നിട്ടില്ല. ഇത്തരമൊരാൾ സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയായി തുടരുന്നതാണ് തങ്ങൾക്ക് നല്ലതെന്നും കോടിയേരിക്ക് മറുപടിയായി ചെന്നിത്തല പറഞ്ഞു.

Last Updated : Oct 2, 2020, 9:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.