ETV Bharat / state

ശ്രീറാമിനെ തിരിച്ചെടുത്തത് നിയമം നിര്‍ബന്ധിച്ചതിനാല്‍, ആലപ്പുഴ നിയമനം നടപടിക്രമങ്ങളുടെ ഭാഗം, നീക്കിയത് ജനവികാരം മാനിച്ചെന്നും കോടിയേരി

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്‌ടർ സ്ഥാനത്ത് നിന്ന് മാറ്റിയത് ജനവികാരം കണക്കിലെടുത്തെന്ന് കോടിയേരി. മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുന്ന കോൺഗ്രസ് എന്തുകൊണ്ട് മോദിയെ കരിങ്കൊടി കാണിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമർശം.

kodiyeri balakrishnan on removal of sriram from alapuzha collector  kodiyeri balakrishnan article in deshabhimani  kodiyeri balakrishnan sriram venkataraman  കോടിയേരി ബാലകൃഷ്‌ണൻ  ശ്രീറാം വെങ്കിട്ടരാമൻ കോടിയേരി  കോടിയേരിയുടെ ലേഖനം  കേരള വാർത്ത
ശ്രീറാമിനെ മാറ്റിയത് ജനവികാരം മാനിച്ച്: കോടിയേരി
author img

By

Published : Aug 4, 2022, 10:50 AM IST

തിരുവനന്തപുരം : ആലപ്പുഴ കലക്‌ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.പാർട്ടി ദിനപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം. ജനാധിപത്യപരമായ വിയോജിപ്പുകളെ അസഹിഷ്‌ണുതയോടെ തള്ളുന്ന മനോഭാവം എൽഡിഎഫ് സർക്കാരിനില്ലെന്നും ലേഖനത്തിൽ കോടിയേരി പറഞ്ഞു.

'പത്രപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിർബന്ധിച്ചതിനാലാണ് സർവീസിൽ തിരിച്ചെടുത്തത്. പിന്നീട് സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ കലക്‌ടറാക്കി. എന്നാൽ, അതിൽ പൗര സമൂഹത്തിൽ എതിർപ്പുണ്ടായി. ആ വികാരം കണക്കിലെടുത്താണ് നിയമനം സർക്കാർ റദ്ദാക്കിയത്. ഈ സംഭവം വ്യക്തമാക്കുന്നത് ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്‌ണുതയോടെ തള്ളുന്ന സമീപനം എൽഡിഎഫ് സർക്കാരില്ലെന്നാണ് ' - കോടിയേരി ലേഖനത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുന്ന കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് കോടിയേരി ലേഖനത്തിൽ ഉന്നയിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി ഉന്നയിക്കുന്ന ആരോപണങ്ങൾ ഏറ്റുപിടിച്ച് മുഖ്യമന്ത്രിക്കും മറ്റുമെതിരെ കരിങ്കൊടി കാട്ടുന്നത് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന അംഗീകൃത സമരമാർഗമാണോ എന്ന് വ്യക്തമാക്കണം. അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധിയടക്കമുള്ളവരെ ഇഡിയെ ദുരുപയോഗിച്ച് പീഡിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസിന്‍റെ കരിങ്കൊടി എന്തുകൊണ്ട് ഉയരുന്നില്ലെന്നും കോടിയേരി ലേഖനത്തിൽ ചോദിക്കുന്നു.

രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള സമര കോലാഹലങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കില്ല. അതേസമയം ജനാധിപത്യപരമായ വിയോജിപ്പുകളെ എല്‍ഡിഎഫ് തള്ളില്ലെന്നും കോടിയേരി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ എതിർപ്പുകളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ കലക്‌ടർ സ്ഥാനത്തുനിന്ന് മാറ്റിയത് ചൂണ്ടിക്കാട്ടിയാണ് കോടിയേരി ഇക്കാര്യം വിശദീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.