തിരുവനന്തപുരം : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയത് ജനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തിയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ജനങ്ങളില്‍ നിന്ന് ബക്കറ്റ് പിരിവ് നടത്തിയാണ് പണം കണ്ടെത്തിയത്. ഇതിന്‍റെ കണക്കുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ രീതിയല്ല സിപിഎമ്മിനുള്ളതെന്നും കോടിയേരി വ്യക്തമാക്കി.
പാര്‍ട്ടി കോണ്‍ഗ്രസിന് ചെലവഴിച്ച പണത്തിന്‍റെ കണക്ക് സിപിഎം വ്യക്തമാക്കണമെന്ന കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.