ETV Bharat / state

കേരളീയം ധൂർത്തല്ല, സംസ്ഥാനത്തെ ബ്രാൻഡ് ചെയ്യുന്നത് : കെഎൻ ബാലഗോപാൽ - VD Satheesans Statement About Keraleeyam

KN Balagopal on keraleeyam : കേരളത്തിനുവേണ്ടിയുള്ള വലിയ നിക്ഷേപമാണിതെന്നും കേരളീയം കഴിയുമ്പോൾ കണക്കുകൾ വിശദമായി പുറത്തുവിടുമെന്നും മന്ത്രി

KN Balagopal Replied VD Satheesan Statement  VD Satheesan Statement About Keraleeyam  Keraleeyam  KN Balagopal about Keraleeyam  VD satheesan against Keraleeyam  കേരളീയം ധൂർത്തല്ലെന്ന് മന്ത്രി കെഎൻ ബാലഗോപാൽ  കേരളീയം ഭാവിയിൽ കേരളത്തെ ബ്രാൻഡ് ചെയ്യും  സംസ്ഥാന സർക്കാരിന്‍റെ കേരളീയം പരിപാടി  വി ഡി സതീശന്‍റെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി  കേരളത്തിന്‍റെ വാണിജ്യ സാധ്യതകൾ  കേരളത്തിന്‍റെ ട്രേഡ് സാധ്യതകൾ  മുടങ്ങി കിടക്കുന്ന ക്ഷേമപെൻഷൻ വിതരണം
KN Balagopal's Reply to Opposition Leader VD satheesan
author img

By ETV Bharat Kerala Team

Published : Nov 2, 2023, 4:14 PM IST

Updated : Nov 2, 2023, 10:20 PM IST

മന്ത്രി കെഎൻ ബാലഗോപാൽ മാധ്യമങ്ങളോട്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്‍റെ 'കേരളീയം' പരിപാടി ധൂർത്താണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളീയം ധൂർത്തല്ല. ഭാവിയിൽ കേരളത്തെ ബ്രാൻഡ് ചെയ്യുന്ന ഒന്നാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു (KN Balagopal Replied On VD Satheesan's Statement About Keraleeyam).

കേരളത്തിനുവേണ്ടിയുള്ള വലിയൊരു നിക്ഷേപമാണിത്. ഇതിൽ ധൂർത്തിന്‍റേയോ അമിത ചെലവിന്‍റേയോ പ്രശ്‌നമേ വരുന്നില്ല. കേരളീയം കഴിയുമ്പോൾ അതിന്‍റെ കണക്കുകൾ വിശദമായി ഏവരുടെയും മുന്നിൽ വരും. കേരളത്തിന്‍റെ വാണിജ്യ സാധ്യതകളേയും ടൂറിസം ഉൾപ്പടെയുള്ള എല്ലാ മേഖലകളേയും സഹായിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് സർക്കാർ ആലോചിക്കുന്നത്.

കലാപരമായ മഹാമഹം ഒന്നുമല്ല നടത്തുന്നത്. കേരളത്തിലെ ജനങ്ങളുടെ പൊതുവിലുള്ള നേട്ടങ്ങൾ, കേരളത്തിന്‍റെ ട്രേഡ് സാധ്യതകൾ, വ്യവസായ രംഗത്തെ സാധ്യതകൾ ഇതൊക്കെ പുറത്തേക്ക് എത്തിക്കാൻ ആണ് ഈ പദ്ധതി. കേരളത്തിന്‍റെ വളർച്ചയെ നിലനിർത്താൻ വേണ്ടിയുള്ള സവിശേഷമായ ഘട്ടമാണിത്.

അപ്പോള്‍ പോസിറ്റീവ് ആയി കാര്യങ്ങളിൽ ഇടപെടുകയും വിമർശിക്കുകയുമാണ് വേണ്ടത്. കേരളത്തിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടിന് കാരണം കേന്ദ്ര സർക്കാരാണ്. ഏകദേശം 40,000 കോടിയോളം രൂപ കേന്ദ്രം നമുക്ക് തരാൻ ഉണ്ടായിരുന്നത് വെട്ടിക്കുറച്ചു. കേരളത്തോട് മാത്രമുള്ള അനീതിയാണിത്.

കേരളത്തിലെ ജനങ്ങളോട് താത്പ‌ര്യമുണ്ടെങ്കിൽ പ്രതിപക്ഷം സർക്കാരിന് ഒപ്പം നിൽക്കണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവരവരുടെ ഉത്തരവാദിത്തം ഉണ്ട്. സർക്കാർ ഗ്യാരണ്ടിയിൽ ആർക്കും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമപെൻഷൻ വിതരണം : മുടങ്ങിയ ക്ഷേമ പെൻഷൻ ഗഡുക്കള്‍ ഉടൻ ലഭ്യമാക്കും. ക്രിസ്‌മസ് വരെ നീളില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ നാല് മാസമായി ക്ഷേമ പെൻഷൻ മുടങ്ങി കിടക്കുകയായിരുന്നു. 18 മാസം കുടിശ്ശിക വരുത്തിയവരാണ് നാലുമാസത്തെ കുടിശ്ശികയെ വിമർശിക്കുന്നതെന്നും ധനമന്ത്രി പരിഹസിച്ചു.

കേരളീയം പരിപാടിയിൽ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥനെയും ഗവർണറെയും ക്ഷണിക്കാത്തതിലും അദ്ദേഹം പ്രതികരിച്ചു. അദ്ദേഹത്തിന് പ്രായോഗികമായി പ്രശ്‌നങ്ങൾ ഉണ്ട്. അദ്ദേഹം ഇവിടെ വരണമെന്നല്ലേ നമ്മുടെ ഏറ്റവും വലിയ ആഗ്രഹം.

ALSO READ:'കേരളീയം രാക്ഷസീയം, മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ആള്‌ കൂടില്ല, അതാണ് താരങ്ങളെ ഇറക്കിയത്': രമേശ്‌ ചെന്നിത്തല

ഗവർണർ ഈ കാര്യങ്ങളിലെല്ലാം ഉള്ളതല്ലേ. നിയമപരമായും ഭരണഘടനാപരമായുമുള്ള പ്രശ്‌നങ്ങൾ വേറെയാണ്. വ്യക്തിപരമായ പ്രശ്‌നങ്ങൾ വേറെ. കേന്ദ്ര സർക്കാരിനോട്‌ പലപ്പോഴും നിയമപരമായി കാര്യങ്ങൾ പറയേണ്ടിവരും. അതൊന്നും വ്യക്തിപരമല്ലെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:മഹത്തായ ആശയത്തിന്‍റെ തുടക്കം; കേരളീയത്തിന് ആശംസകൾ നേർന്ന് മമ്മൂട്ടി

ആശംസകൾ നേർന്ന് മമ്മൂട്ടി : സംസ്ഥാന സർക്കാരിന്‍റെ 'കേരളീയം' പരിപാടി മഹത്തായ ആശയത്തിന്‍റെ തുടക്കമെന്നും ലോകമാദരിക്കുന്ന ജനതയായി കേരളം മാറട്ടെയെന്നും ഉദ്ഘാടന വേദിയില്‍ മമ്മൂട്ടി. കേരളീയത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരിൽ ഒരാളാണ് മമ്മൂട്ടി. ഇന്നലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രത്യേകം ഒരുക്കിയ വേദിയിലായിരുന്നു കേരളീയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തത്‌ (Mammootty On keraleeyam).

മമ്മൂട്ടിയെ കൂടാതെ കേരളീയത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ കമല്‍ ഹാസന്‍, മോഹന്‍ലാല്‍, ശോഭന എന്നീ സിനിമാതാരങ്ങളും വ്യവസായ പ്രമുഖരും വിദേശ നയതന്ത്ര പ്രതിനിധികളും ചേര്‍ന്നാണ് ചടങ്ങിന് തിരി തെളിയിച്ചത്.

Last Updated : Nov 2, 2023, 10:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.