ETV Bharat / state

ഐജിഎസ്‌ടി വിഹിതം വെട്ടിക്കുറച്ച നടപടി, കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മന്ത്രി കെഎന്‍ ബാലഗോപാല്‍ - കെഎന്‍ ബാലഗോപാല്‍ ഐജിഎസ്‌ടി സെറ്റില്‍മെന്‍റ്

KN Balagopal On IGST Share Reduction Action: ഐജിഎസ്‌ടി വിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.

kn balagopal letter to central finance minister  IGST Share  IGST Share reduction Action  KN Balagopal IGST  KN Balagopal Nirmala Sitharaman IGST  ഐജിഎസ്‌ടി സെറ്റില്‍മെന്‍റ്  ഐജിഎസ്‌ടി കേരളം  കെഎന്‍ ബാലഗോപാല്‍ നിര്‍മല സീതാരാമന്‍  കെഎന്‍ ബാലഗോപാല്‍ ഐജിഎസ്‌ടി സെറ്റില്‍മെന്‍റ്  ഐജിഎസ്‌ടി നിര്‍മല സീതാരാമന്‍
KN Balagopal On IGST Share Reduction Action
author img

By ETV Bharat Kerala Team

Published : Dec 2, 2023, 2:42 PM IST

തിരുവനന്തപുരം : കേരളത്തിന് ലഭിക്കേണ്ട നവംബറിലെ ഐജിഎസ്‌ടി സെറ്റില്‍മെന്‍റ് (IGST Settlement) വിഹിതത്തില്‍ 332 കോടി കുറച്ച കേന്ദ്ര തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ (KN Balagopal) കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് (Nirmala Sitharaman) കത്തയച്ചു. കേന്ദ്രത്തിന്‍റെ നടപടി സംസ്ഥാനത്തിന്‍റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് കത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. അന്തര്‍ സംസ്ഥാന ചരക്ക്, സേവന ഇടപാടുകള്‍ക്കുള്ള നികുതി (ഐജിഎസ്‌ടി) സെറ്റില്‍മെന്‍റിന്‍റെ നവംബറിലെ വിഹിതത്തിലാണു 332 കോടി രൂപയുടെ കുറവ് വരുത്തിയിരിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഐജിഎസ്‌ടി ബാലന്‍സിലെ കുറവ് നികത്തുന്നതിനായി മുന്‍കൂര്‍ വിഹിതം ക്രമീകരിക്കുന്നതിന് നവംബറിലെ സെറ്റില്‍മെന്‍റ് 332 കോടി രൂപയുടെ കുറവ് വരുത്തുന്നതായാണ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് ഈ രീതിയിലുള്ള കുറവ് വരുത്തിയതെന്നോ ഏത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് കുറവ് വരുത്തിയിട്ടുള്ളതെന്നോ വ്യക്തമല്ല. അഡ്ഹോക് സെറ്റില്‍മെന്‍റിന്‍റെ ഭാഗമായുള്ള നടപടിയാണെങ്കില്‍ അതിന് അടിസ്ഥാനമാക്കിയ കണക്കുകള്‍ സംസ്ഥാനത്തിനും കൈമാറണം. മുന്‍കാലങ്ങളില്‍ ഇതേ രീതിയില്‍ നടത്തിയിട്ടുള്ള സെറ്റില്‍മെന്‍റുകളില്‍ സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചുപിടിക്കുന്ന തുകയുടെ അനുപാതം സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കണമെന്നു ധനമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

ഐജിഎസ്‌ടി സെറ്റില്‍മെന്‍റുകളുടെ കണക്ക് കൂട്ടല്‍ രീതികള്‍ സംബന്ധിച്ച് ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച നടത്തണം. സംസ്ഥാന വിഹിതത്തില്‍ നിന്ന് വരുത്തുന്ന കിഴിവ് സംബന്ധിച്ച് വ്യക്തമായ ആസൂത്രണം നടത്താന്‍ ഇത് ഉപകരിക്കും. നിലവിലുള്ള ഐജിഎസ്‌ടി സംവിധാനത്തെക്കുറിച്ച് ആഴത്തിലുള്ള വിലയിരുത്തലും നികുതി ചോര്‍ച്ച തടഞ്ഞ് ജിഎസ്‌ടി സംവിധാനം ശക്തിപ്പെടുത്തേണ്ടതും അത്യാവശ്യമാണ്.

കേരളത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നതും കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട കുടിശിക അനുവദിക്കുന്നതും സംബന്ധിച്ച പ്രശ്‌നങ്ങള്‍ നേരത്തേ ഉന്നയിച്ചിട്ടുള്ളതാണ്. എന്നാല്‍, ഇതില്‍ തീരുമാനമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ഐജിഎസ്‌ടി സെറ്റില്‍മെന്‍റില്‍ ഇപ്പോള്‍ വരുത്തിയിട്ടുള്ള കുറവ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ വഷളാക്കുന്നതാണെന്നും ധനമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

അടുത്തിടെ, കേരളത്തിൽ കേന്ദ്ര സഹായം നിഷേധിക്കപ്പെട്ടുവെന്ന രീതിയില്‍ തെറ്റായ പ്രചരണം നടക്കുന്നെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൃത്യസമയത്ത് പണം നല്‍കുന്നുണ്ട്. കൃത്യമായ പ്രൊപ്പോസൽ കേരളം നല്‍കിയിരുന്നില്ലെന്നും രണ്ട് പ്രാവശ്യം ആവശ്യപ്പെട്ടിട്ടും മറുപടി നൽകിയിട്ടില്ലെന്നും നിർമല സീതാരാമൻ കുറ്റപ്പെടുത്തിയിരുന്നു.

Read More : 'തരേണ്ടത് തന്നാല്‍ കൊടുക്കേണ്ടത് കൊടുക്കാം'; കേരളത്തിന് 'ചുട്ടമറുപടി' നല്‍കി കേന്ദ്ര ധനമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.