തിരുവനന്തപുരം: കെഎം ഷാജി എംഎല്‍എയുടെ അനധികൃത സ്വത്തുസമ്പാദനം അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ. കെഎം ഷാജി 2006 നും 2016 നും ഇടയ്ക്ക് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ഇക്കാലയളവിൽ ഷാജിയുടെ ആസ്‌തികളിൽ അസാധാരണമായ വളർച്ചയാണുണ്ടായത്. 2016ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 47.80 ലക്ഷം രൂപയാണ് ഷാജി ആസ്‌തിയായി കാണിച്ചത്.
എന്നാൽ നാലു കോടിയിലധികം വിലമതിക്കുന്ന ആഡംബര വീടാണ് സത്യവാങ്മൂലം നൽകി മാസങ്ങൾക്കകം പണി പൂർത്തിയാക്കിയതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. ഈ തുക എവിടെ നിന്നാണ് ഷാജിയ്ക്ക് ലഭിച്ചതെന്ന് വ്യക്തമാക്കണം. കർണാടകയിൽ ഇഞ്ചി കൃഷിയിലൂടെ ലഭിച്ച വരുമാനമെന്നാണ് കെഎം ഷാജിയുടെ വാദം. എന്നാൽ സത്യവാങ്മൂലത്തിൽ ഇക്കാര്യം പറയുന്നില്ലെന്നും തൊണ്ടി സഹിതം പിടിച്ചപ്പോഴാണ് ദുർബല വാദങ്ങളുയർത്തുന്നതെന്നും എഎ റഹീം വ്യക്തമാക്കി.