ETV Bharat / state

ഷുക്കൂർ വധം; പ്രതിപക്ഷ ബഹളത്തില്‍ സ്തംഭിച്ച് നിയമസഭ

ബഹളം നിയന്ത്രിക്കാനാവാതെ വന്നതോടെ നടപടികൾ വേഗത്തിലാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ജനുവരി 25ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന് ഇതോടെ തിരശ്ശീല വീണു.

അനിശ്ചിതകാലത്തേക്ക് സഭ പിരിഞ്ഞു
author img

By

Published : Feb 12, 2019, 5:42 PM IST

Updated : Feb 12, 2019, 6:29 PM IST

അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനും ടി വി രാജേഷ് എംഎൽഎയ്ക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ച സംഭവം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചത് നിയമസഭയെ പ്രക്ഷുബ്ധമാക്കി. കോടതിയുമായി ബന്ധപ്പെട്ട പ്രശ്നം അടിയന്തരപ്രമേയ വിഷയമാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

അനിശ്ചിതകാലത്തേക്ക് സഭ പിരിഞ്ഞു
undefined

കണ്ണൂർ ജില്ലയിലെ പേരാവൂർ എംഎൽഎ സണ്ണി ജോസഫാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ നോട്ടീസിൽ സർക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നുമില്ലെന്നും അടിയന്തരപ്രമേയ നോട്ടീസ് പരിഗണനക്കെടുക്കാനാകില്ലെന്നും തുടക്കത്തിലേ സ്പീക്കർ നിലപാടെടുത്തു. ബാർ കേസിലടക്കം കോടതിയുടെ പരാമർശങ്ങൾക്ക് അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ച കീഴ്വഴക്കം 6 തവണ ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. സഭാംഗമായ ടി വി രാജേഷ് ഒരു രാഷ്ട്രീയ കൊലപാതക കേസിൽ പ്രതിയാക്കപ്പെട്ട സംഭവം ഈ സഭയിൽ അല്ലാതെ എവിടെ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.

എന്നാൽ പ്രമേയ നോട്ടീസ് പരിഗണിക്കുന്ന പ്രശ്നമില്ലെന്ന നിലപാടിൽ സ്പീക്കർ ഉറച്ചുനിന്നു. ഇതോടെ പ്രകോപിതരായ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ഇരിപ്പിടത്തിലേക്ക് മടങ്ങാനുള്ള സ്പീക്കറുടെ അഭ്യർത്ഥന പ്രതിപക്ഷം അംഗീകരിച്ചില്ല. ബഹളം നിയന്ത്രിക്കാനാവാതെ വന്നതോടെ നടപടികൾ വേഗത്തിലാക്കി സഭ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. ജനുവരി 25ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിനും ഇതോടെ തിരശ്ശീല വീണു.

Intro:അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനും ടി വി രാജേഷ് എംഎൽഎയ്ക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ച സംഭവം സംബന്ധിച്ച അടിയന്തരപ്രമേയ അവതരണത്തിനു സ്പീക്കർ അനുമതി നിഷേധിച്ചത് നിയമസഭയെ പ്രക്ഷുബ്ധമാക്കി. കോടതിയുമായി ബന്ധപ്പെട്ട പ്രശ്നം അടിയന്തരപ്രമേയ വിഷയമാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

Body:കണ്ണൂർ ജില്ലയിലെ പേരാവൂർ എംഎൽഎ സണ്ണി ജോസഫ് ആണ് ഇതുസംബന്ധിച്ച അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ നോട്ടീസിൽ സർക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നുമില്ലെന്നും അടിയന്തരപ്രമേയ നോട്ടീസ് പരിഗണനയ്ക്കെടുക്കാനാകില്ലെന്നും തുടക്കത്തിലേ സ്പീക്കർ നിലപാടെടുത്തു

ബൈറ്റ് സ്പീക്കർ(സമയം 10.03)

എന്നാൽ ബാർ കേസിലടക്കം കോടതിയുടെ പരാമർശങ്ങൾക്ക് അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ച് കീഴ്വഴക്കം 6 തവണ ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. ഈ സഭാംഗമായ ആർ ടി വി രാജഷ് ഒരു രാഷ്ട്രീയ കൊലപാതക കേസിൽ പ്രതിയാക്കപ്പെട്ട സംഭവം ഈ സഭയിൽ അല്ലാതെ എവിടെ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.

ബൈറ്റ് ചെന്നിത്തല(സമയം 10.04)

എന്നാൽ പ്രമേയ നോട്ടീസ് പരിഗണിക്കുന്ന പ്രശ്നമില്ലെന്ന നിലപാടിൽ സ്പീക്കർ ഉറച്ചുനിന്നു. ഇതോടെ പ്രകോപിതരായ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.

ഹോൾഡ്( സമയം 10.09)

ഇരിപ്പിടത്തിലേക്ക് മടങ്ങാനുള്ള സ്പീക്കറുടെ അഭ്യർത്ഥന പ്രതിപക്ഷം അംഗീകരിച്ചില്ല ബഹളം നിയന്ത്രിക്കാനാവാതെ വന്നതോടെ നടപടികൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. ജനുവരി 25ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന് ഇതോടെ തിരശ്ശീല വീണു.

Conclusion:നിയമസഭയിൽ നിന്നും ബിജു ഗോപിനാഥ് etv ഭാരത്
Last Updated : Feb 12, 2019, 6:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.