ETV Bharat / state

കിള്ളിയാർ മിഷന്‍; രണ്ടാംഘട്ട ശുചീകരണത്തിന് തുടക്കം

2018ൽ തുടങ്ങിയ ഒന്നാം ഘട്ട ശുചീകരണ പ്രവർത്തനങ്ങൾ ഫലം കണ്ടില്ലെന്ന ആരോപണങ്ങൾക്കിടെയാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

author img

By

Published : Feb 14, 2020, 5:27 PM IST

Updated : Feb 14, 2020, 5:54 PM IST

Killiyar Mission  Phase II sanitation work begins  Killiyar Mission: Phase II  കിള്ളിയാർ മിഷന്‍  പുഴ ശുചീകരണം
കിള്ളിയാർ മിഷന്‍: രണ്ടാംഘട്ട ശുചീകരണ പ്രവർത്തികള്‍ക്ക് തുടക്കം

തിരുവനന്തപുരം: കിള്ളിയാർ മിഷന്‍റെ രണ്ടാംഘട്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കിള്ളിയാറിന്‍റെ ഉത്ഭവസ്ഥാനമായ കരിഞ്ചാത്തിമൂല മുതൽ വഴയില പാലം വരെയുള്ള 22 കിലോമീറ്റർ ദൂരമാണ് രണ്ടാം ഘട്ടത്തിൽ ശുചിയാക്കുന്നത്. 2018ൽ തുടങ്ങിയ ഒന്നാം ഘട്ട ശുചീകരണ പ്രവർത്തനങ്ങൾ ഫലം കണ്ടില്ലെന്ന ആരോപണങ്ങൾക്കിടെയാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. മാലിന്യവും കയ്യേറ്റവും കാരണം ശോചനീയാവസ്ഥയിലായ കിള്ളിയാറിന് പുതുജീവന്‍ നല്‍കാനാണ് കിള്ളിയാർ മിഷൻ ആരംഭിച്ചത്. കരിഞ്ചാത്തി മൂലമുതൽ വഴയില വരെയുള്ള 22 കിലോമീറ്ററും ആറിലേക്കു വന്നു ചേരുന്ന 31 കൈത്തോടുകളുമാണ് രണ്ടാം ഘട്ടത്തില്‍ ശുചീകരിച്ചത്. രണ്ടാം ഘട്ട ശുചീകരണത്തിന്‍റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. വഴയില ഭാഗത്തെ ശുചീകരണത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം മന്ത്രിയും പങ്കാളിയായി. ആഴത്തിലുള്ള മാലിന്യം നീക്കം. കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് വീതി കൂട്ടുകയെന്നിവയാണ് രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി വരുന്നത്.

Last Updated : Feb 14, 2020, 5:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.