തിരുവനന്തപുരം: തോമസ് ഐസക്ക് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല. കിഫ്ബി മസാല ബോണ്ട് ഇറക്കിയതില്‍ ഫെമ നിയമത്തിന്‍റെ ലംഘനമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക്കിന് ഇഡി നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടന്നാണ് സിപിഎം തീരുമാനമെന്നാണ് സൂചന.
വിശദമായ നിയമപരിശോധനയ്ക്ക് ശേഷമാണ് ഇത്തരമൊരു നിലപാടിലേക്ക് എത്തിയിരിക്കുന്നത്. ആദ്യഘട്ടമായി ഇഡി നോട്ടീസിന് രേഖമൂലം വിശദമായ മറുപടി നല്‍കാനാണ് നീക്കം. കിഫ്ബിക്കെതിരായ കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം നിലപാട്. നിയമപരമായും രാഷ്ട്രീയമായും കേസിനെ നേരിടുമെന്ന് സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: കിഫ്ബി സാമ്പത്തിക ഇടപാട് : തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടിസ്