ETV Bharat / state

KIIFB: 'ബജറ്റിന് പുറത്ത് കടമെടുക്കാന്‍ ഉണ്ടാക്കിയ സംവിധാനമല്ല': സിഎജിക്കെതിരെ കിഫ്ബി - കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്

ആന്യുറ്റി മാതൃകയിൽ പ്രവർത്തിക്കുന്ന കിഫ്‌ബിക്ക് വളരെ ശക്തമായ വരുമാന സ്രോതസ്സാണുള്ളതെന്നും ബജറ്റിന് പുറത്തുനിന്നുള്ള കടമെടുപ്പല്ലെന്നും കിഫ്‌ബിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെ വിശദീകരണത്തിൽ പറയുന്നു.

KIIFB  KIIFB news  Comptroller and Auditor General report  Comptroller and Auditor General report news  CAG report  Comptroller and Auditor General  കിഫ്ബി  കിഫ്ബി വാർത്ത  സിഎജി റിപ്പോർട്ട്  കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്  കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വാർത്ത
ബജറ്റിന് പുറത്തുള്ള കടമെടുപ്പല്ല; സിഎജി വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കിഫ്ബി
author img

By

Published : Nov 14, 2021, 1:51 PM IST

തിരുവനന്തപുരം: നിയമസഭയിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിനെതിരെ കിഫ്‌ബി. ബജറ്റിന് പുറത്ത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന സ്ഥാപനമാണ് കിഫ്‌ബിയെന്ന വിമർശനം ഏകപക്ഷീയമാണെന്നും വസ്‌തുതകൾക്ക് നിരക്കാത്തതാണെന്നും കിഫ്‌ബി. ആന്യുറ്റി മാതൃകയിൽ പ്രവർത്തിക്കുന്ന കിഫ്‌ബിക്ക് വളരെ ശക്തമായ വരുമാന സ്രോതസ്സാണുള്ളതെന്നും ബജറ്റിന് പുറത്തുനിന്ന് കടമെടുക്കാൻ ഉണ്ടാക്കിയ സംവിധാനമല്ല ഇതെന്നും കിഫ്‌ബിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെ വിശദീകരണത്തിൽ പറയുന്നു.

കിഫ്‌ബി വഴി നടത്തുന്ന 25 ശതമാനം പദ്ധതികളും വരുമാനദായകമാണ്. വൈദ്യുതി ബോർഡ്, കെ ഫോൺ, വ്യവസായ ഭൂമി തുടങ്ങിയവക്ക് നൽകുന്ന വായ്‌പ പലിശയും മുതലുമടക്കം കിഫ്‌ബിയിൽ തിരിച്ചെത്തുന്നുണ്ട്. അങ്ങനെ നോക്കിയാൽ ഈ തുകയും നിയമം മൂലം സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ചേര്‍ത്താല്‍ കിഫ്ബി ഒരിക്കലും കടക്കെണിയില്‍ ആവില്ലെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു.

ബാധ്യതകൾ കണക്കാക്കാൻ അസെറ്റ് ലയബിലിറ്റി മാനേജ്‌മെന്‍റ് സോഫ്റ്റ്‌വെയര്‍

ഓരോ പ്രോജക്‌ട് എടുക്കുമ്പോഴും അതിന്‍റെ ബാധ്യതകള്‍ എന്തെല്ലാമാണെന്ന് കൃത്യമായി കണക്കാക്കാൻ അസെറ്റ് ലയബിലിറ്റി മാനേജ്‌മെന്‍റ് (Asset Liability Management) സോഫ്റ്റ്‌വെയര്‍ കിഫ്ബി വികസിപ്പിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ലഭിക്കുന്ന വരുമാനവും അതുവഴി കൃത്യമായി കണക്ക് കൂട്ടാന്‍ ആവുമെന്നും കിഫ്‌ബി പറയുന്നു.

ഭാവിയില്‍ ഒരു ഘട്ടത്തിലും കിഫ്ബിയുടെ ബാധ്യതകള്‍ വരുമാനത്തെ അധികരിക്കില്ല എന്ന് ഉറപ്പു വരുത്തി കൊണ്ട് മാത്രമേ കിഫ്ബി ഡയറക്‌ടര്‍ ബോര്‍ഡ് പ്രോജക്‌ടുകള്‍ അംഗീകരിക്കൂ. ബജറ്റ് പ്രസംഗങ്ങളില്‍ പ്രഖ്യാപിച്ച ഏതാണ്ട് 70,000 കോടിയോളം രൂപ വരുന്ന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കിഫ്ബിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

2019-20 സാമ്പത്തിക വര്‍ഷം വരെ കിഫ്ബി 5,036.61 കോടി രൂപ കടമെടുക്കുകയും 353.21 കോടി രൂപ പലിശ ഇനത്തില്‍ അടച്ചു തീര്‍ത്തിട്ടുമുണ്ട്. അതോടൊപ്പം ഈ കാലയളവില്‍ വാഹന നികുതി വിഹിതം, പെട്രോള്‍ സെസ് എന്നീ ഇനങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ 5,572.85 കോടി രൂപ കിഫ്ബിക്ക് നല്‍കിയിട്ടുമുണ്ടെന്നും വിശദീകരണ കുറിപ്പ് വ്യക്തമാക്കുന്നു.

Also Read: തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു; തിരുവനന്തപുരത്ത് വ്യാപക നാശനഷ്‌ടം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.