തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പുതിയ സി.എൻ.ജി, ഇലക്‌ട്രിക് ബസുകൾ വാങ്ങാനുള്ള വായ്‌പ നൽകുന്നതിന് ഉപാധികൾ വേണമെന്ന് കിഫ്ബി. വായ്‌പ തിരിച്ചടക്കുന്നതിനുള്ള ഉറപ്പിനു വേണ്ടിയാണ് കിഫ്ബി ഉപാധികൾ ആവശ്യപ്പെടുന്നത്. ജൻറം ബസുകൾക്കായി രൂപീകരിച്ച കെ.യു.ആർ.ടി.സി മാതൃകയിൽ ഉപകമ്പനി രൂപീകരിക്കണമെന്നാണ് നിർദേശം. ഈ ഉപകമ്പനിക്ക് കിഫ്ബി യിൽ നിന്നും തുക അനുവദിക്കും.
പുതിയ ബസുകളിൽ നിന്നും ലഭിക്കുന്ന വരുമാനം കമ്പനിയുടെ അക്കൗണ്ടിലായിരിക്കും നിക്ഷേപിക്കേണ്ടത്. 50 വൈദ്യുത ബസുകളും, 310 സി.എൻ.ജി ബസുകളും വാങ്ങാനാണ് കിഫ്ബിയിൽ നിന്നും 286.50 കോടി വായ്‌പ അനുവദിക്കാൻ അനുമതി നൽകിയത്. ഇതിൽ ഇലക്‌ട്രിക് ബസുകൾക്ക് 27.50 കോടിയുടെ കേന്ദ്ര സർക്കാരിൻ്റെ സബ്‌സിഡി ലഭ്യമാകും. ബാക്കി 259 കോടി നാല് ശതമാനം പലിശക്കാണ് വായ്‌പ നൽകുന്നത്.