ലോക വൃക്ക ദിനാചരണത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 19 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് രണ്ടു വർഷത്തിനിടെ എസ്യുടിയിൽ നടന്നത്. ഇതിൽ പതിനെട്ടും വിജയകരമായിരുന്നു. ചടങ്ങിൽ വൃക്ക ദാതാക്കളെ ആദരിച്ചു. രക്തബന്ധുക്കളാണ് ഏറെപേർക്കും വൃക്ക നൽകിയത്. മകന്‍റെ ഭാര്യയ്ക്ക് വൃക്ക സമ്മാനിച്ച് ജീവിതം തിരിച്ചു നൽകിയ കുന്നുകുഴി സ്വദേശി ബാബുവിനെ പോലെ നിരവധി സുമനസ്സുകൾ ചടങ്ങിൽ ഒത്തുചേർന്നു.
വൃക്ക മാറ്റിവയ്ക്കലിന് പലപ്പോഴും തടസ്സമാകുന്നത് ദാതാക്കളുടെ കുറവാണ്. കൂടുതൽപേർ വൃക്ക ദാനം ചെയ്യാൻ തയ്യാറായാൽ നിരവധിപേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാമെന്നാണ് ആശുപത്രി അധികൃതർ പ്രതീക്ഷിക്കുന്നത്.