തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കെ സംസ്ഥാനത്ത് നടക്കുന്ന വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ.
വാക്സിനേഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങളും ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വാക്സിനേഷന്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. സംഘടന നിര്‍ദേശങ്ങള്‍ അക്കമിട്ടുനിരത്തി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
കെജിഎംഒഎയുടെ നിര്‍ദേശങ്ങള്‍:
1. ഓരോ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും ജനസാന്ദ്രതയും അടിസ്ഥാനസൗകര്യവും അനുസരിച്ച് വാക്സിന്‍ ലഭ്യമാക്കുക. ഇത് 80 ശതമാനം സ്‌പോട് രജിസ്‌ട്രേഷന്‍ ആയും, ബാക്കി 20 ശതമാനം ഓണ്‍ലൈന്‍ ആയും ഷെഡ്യൂള്‍ ചെയ്യണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രവാസികള്‍ക്കും വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മാത്രമായി നിജപ്പെടുത്തുക.
2 . ഗുണഭോക്താവിനെ തെരഞ്ഞെടുക്കാന്‍ : ഗ്രാമ പ്രദേശങ്ങള്‍ക്കും പട്ടണത്തിനും പ്രത്യേകം സ്ട്രാറ്റജി സ്വീകരിക്കണം. പഞ്ചായത്ത്, മുനിസിസിപ്പാലിറ്റി : വോട്ടര്‍ പട്ടിക അല്ലെങ്കില്‍ വീട്ടുനമ്പര്‍ ക്രമത്തില്‍ ഓരോ വാര്‍ഡുകളിലെയും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാവുന്നതാണ്. അങ്ങനെ സ്വീകരിക്കുന്നത് മറ്റ് ആക്ഷേപങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കും.
എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും അതത് ഇടത്തെ ആരോഗ്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ മൈക്രോപ്ലാന്‍ തയാറാക്കുക.
ഓരോ ആശുപത്രികളിലെയും വാക്സിനേഷന്‍ സെഷന്‍സ് നടക്കുന്നതിനൊപ്പം തന്നെ മറ്റ് സബ്സെന്‍ററുകളിലും ആഴ്ചയില്‍ 5 ദിവസം വീതം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ 50 -75 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കാവുന്നതാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് വാക്സിന്‍ എത്തിക്കുന്നതിന് ഇതുമൂലം സാധിക്കുന്നതാണ്.
ALSO READ: കൊവാക്‌സിന് അംഗീകാരം തേടി ഭാരത് ബയോടെക് വീണ്ടും ലോകാരോഗ്യ സംഘടനയ്‌ക്ക് മുന്നിൽ
കോര്‍പ്പറേഷന് വോട്ടര്‍ പട്ടിക അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാവുന്നതാണ്. ഒപ്പം തന്നെ ഓണ്‍ലൈന്‍ സെഷന്‍സ് സ്റ്റേഡിയം, ഓഡിറ്റോറിയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ചെയ്യാവുന്നതാണ്. ഫ്ളാറ്റുകള്‍ക്കായി റെസിഡന്‍റ്സ് അസോസിയേഷന്‍ ഉള്‍പ്പെടുത്തിക്കൊണ്ട് എൻ എച്ച് എമ്മിന്‍റെ വാക്‌സിനേഷന്‍ മൊബൈല്‍ ടീമിനെ ഉപയോഗിച്ച് കുത്തിവയ്പ്പ് നല്‍കാവുന്നതാണ്.
3. എല്ലാ മേജര്‍ പ്രൈവറ്റ് ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള ചെറുകിട പ്രൈവറ്റ് ആശുപത്രികളിലും ഗവണ്‍മെന്‍റെ തന്നെ വാക്സിന്‍ നല്‍കിക്കൊണ്ട് ആശുപത്രികള്‍ക്ക് സര്‍വീസ് ചാര്‍ജ് 100 -150 രൂപ മാത്രം ഈടാക്കി വാക്സിനേഷന്‍ നടത്താന്‍ അനുവദിക്കണം. കേന്ദ്ര-സംസ്ഥാന മാര്‍ഗരേഖ അനുസരിച്ച് വാക്സിന്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.