ETV Bharat / state

KFON Kerala CAG sought explanation കെഫോണില്‍ ഖജനാവിന് നഷ്‌ടം 36 കോടി; സര്‍ക്കാറിനോട് വിശദീകരണം തേടി സിഎജി - KFON Kerala cag sought explanation

Kerala Govt's KFON Project: കെഫോണിന് കണ്‍സേര്‍ഷ്യ കരാര്‍ നല്‍കിയത് വ്യവസ്ഥകള്‍ മറികടന്നെന്ന് സിഎജി റിപ്പോര്‍ട്ട്. ഖജനാവിന് നഷ്‌ടമായത് 36 കോടി രൂപ. കെ ഫോണ്‍ ടെന്‍ഡര്‍ നല്‍കിയത് 1531 കോടി രൂപയ്‌ക്ക്.

CAG Sought explanation on K Phone Project  K Phone Project  CAG  CAG Sought explanation on K Phone  കെ ഫോണില്‍ ഖജനാവിന് നഷ്‌ടം 36 കോടി  സര്‍ക്കാറിനോട് വിശജദീകരണം തേടി സിഎജി  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  Kerala news updates  latest news in kerala  news live updates
കെ ഫോണില്‍ ഖജനാവിന് നഷ്‌ടം 36 കോടി
author img

By

Published : Aug 19, 2023, 1:04 PM IST

Updated : Aug 19, 2023, 1:18 PM IST

തിരുവനന്തപുരം: കേരള സര്‍ക്കാറിന്‍റെ സ്വപ്‌ന പദ്ധതിയായ കെഫോണിനെ KFON കുറിച്ച് വിശദീകരണം തേടി സിഎജി CAG. മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതില്‍ ഖജനാവിന് 36 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി കണ്ടെത്തിയതിന് പിന്നാലെയാണ് സിഎജിയുടെ (കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) നടപടി. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡിനോടാണ് Kerala State Information Infrastructure Ltd സിഎജി CAG വിശദീകരണം തേടിയത്.

കെ ഫോണ്‍ KFON നടത്തിപ്പിനായി ബെല്‍ കണ്‍സോര്‍ഷ്യത്തിന് പലിശ രഹിത മൊബിലൈസേഷന്‍ ഫണ്ടായിരുന്നു സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഇതിലൂടെയാണ് ഖജനാവിന് കോടികളുടെ നഷ്‌ടം ഉണ്ടായതായി സിഎജിയുടെ കണ്ടെത്തല്‍. 1531 കോടി രൂപയ്ക്കായിരുന്നു കെ ഫോണിനായി ടെന്‍ഡര്‍ ഉറപ്പിച്ചത്. ഇതില്‍ ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാന്‍സായി നല്‍കിയെന്ന് സിഎജി CAG കണ്ടെത്തിയിട്ടുണ്ട്.

2013 ലെ സ്‌റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ അനുസരിച്ച് മൊബിലൈസേഷന്‍ അഡ്വാന്‍സ് Mobilization advance പലിശ കൂടി ഉള്‍പ്പെട്ടതാണ്. ഇതില്‍ പലിശ ഒഴിവാക്കി നല്‍കണമെങ്കില്‍ കമ്പനിയുടെ ഡയറക്‌ടര്‍ ബോര്‍ഡില്‍ ചര്‍ച്ച ചെയ്യണം. എന്നാല്‍ കെ ഫോണിന്‍റെ ഡയറക്‌ടര്‍ ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്‌തിട്ടില്ല.

ചര്‍ച്ചയില്ലാതെയാണ് കരാര്‍ തുകയുടെ 10 ശതമാനം പലിശ രഹിതമായി മൊബിലൈസേഷന്‍ അഡ്വാന്‍സായി അനുവദിച്ചത്. ഇതിലൂടെയാണ് സംസ്ഥാനത്തിന് കോടികളുടെ നഷ്‌ടമുണ്ടായത്. ജൂണ്‍ മാസത്തിലായിരുന്നു സിഎജി CAG ഇക്കാര്യത്തില്‍ കെഎസ്ഐടിഐ എല്ലിനോട് വിശദീകരണം തേടിയത്. വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി എന്താണെന്ന് ഇതുവരെ വ്യക്തമല്ല.

ആദ്യ കരാര്‍ പ്രകാരം മൊബിലൈസേഷന്‍ അഡ്വാന്‍സ് Mobilization advance നല്‍കാന്‍ വ്യവസ്ഥ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ വാക്കാലുള്ള നിര്‍ദേശം പരിഗണിച്ചാണ് സര്‍ക്കാര്‍ പലിശ രഹിതമായി മൊബിലൈസേഷന്‍ തുക അഡ്വാന്‍സായി നല്‍കിയത്.

ജൂണ്‍ അഞ്ചിന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു Pinarayi Vijayan കെ ഫോണ്‍ KFON നാടിന് സമര്‍പ്പിച്ചത്. ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ KN Balagopal കെ ഫോണിന്‍റെ കൊമേര്‍ഷ്യല്‍ വെബ് പേജും, തദ്ദേശ സ്വയം ഭരണ, എക്‌സൈസ്, ഗ്രാമവികസന വകുപ്പ് മന്ത്രി എം.ബി രാജേഷ് മൊബൈല്‍ ആപ്ലിക്കേഷനും ഉദ്‌ഘാടനം ചെയ്‌തിരുന്നു.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ ഓഫിസുകളിലും 14,000 വീടുകളിലുമായിരുന്നു കെ ഫോണ്‍ KFON കണക്ഷന്‍ നല്‍കിയത്. ഫൈബര്‍ ശ്യംഖലയിലൂടെ സംസ്ഥാനത്തുടനീളം അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ എത്തിക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടിക അനുസരിച്ച് ആദ്യഘട്ടത്തില്‍ ഓരോ നിയമസഭ മണ്ഡലത്തിലെ നൂറ് വീടുകളില്‍ കെ ഫോണ്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കി.

40 ലക്ഷം ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ കെ.ഫോണ്‍ മുഖാന്തരം നല്‍കാനുള്ള ഐടി ഇന്‍ഫ്രാസ്ട്രക്‌ച്ചര്‍ സജ്ജീകരിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. 20 എംബിപിഎസിലാണ് ഇന്‍റര്‍നെറ്റ് സേവനം. പിന്നീട് ഇന്‍റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കാനുള്ള സൗകര്യവും ഉള്‍പ്പെടുത്തും. നിലവില്‍ 26,492 സര്‍ക്കാര്‍ ഓഫിസുകളിലും 17,354 ഓഫിസുകളിലും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാണ്.

നിലവില്‍ ലഭിച്ച പട്ടിക അനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കണക്ഷന്‍ എത്തിക്കാനാണ് ശ്രമം. നിലവില്‍ ഏഴായിരത്തിലധികം വീടുകളിലേക്ക് കണക്ഷന്‍ നല്‍കാനാവശ്യമായ കേബിള്‍ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആയിരത്തിലധികം ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ കെ ഫോണ്‍ KFON സൗകര്യമുള്ളത്.

2023 ഓഗസ്റ്റോട് കൂടി ആദ്യഘട്ടം പൂര്‍ത്തീകരിച്ച് വാണിജ്യ കണക്ഷന്‍ നല്‍കാനാണ് നീക്കം. ആദ്യ വര്‍ഷം രണ്ടര ലക്ഷം വാണിജ്യ കണക്ഷനുകള്‍ നല്‍കിയാല്‍ കെ.ഫോണ്‍ KFON ലാഭത്തിലാക്കാമെന്നാണ് പ്രതീക്ഷ.

Last Updated : Aug 19, 2023, 1:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.