ETV Bharat / state

Keraleeyam 2023 Will Begin On November 1: സർവം സജ്ജം; കേരളീയം മഹോത്സവത്തിന് നവംബര്‍ ഒന്നിന് കൊടിയേറും - CM Pinarayi Vijayan on Keraleeyam 2023

CM Pinarayi Vijayan on Keraleeyam 2023 : മതവര്‍ഗീയതയ്‌ക്ക് ഈ നാട്ടിലിടമില്ലെന്നും സാഹോദര്യവും സ്‌നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്‍റെ സംസ്‌കാരത്തെ ആഘോഷിക്കുന്നതിനുള്ള അവസരമാണ് കേരളീയമെന്നും മുഖ്യമന്ത്രി

Keraleeyam 2023 will begin on November 1  Keraleeyam  Keraleeyam 2023  Keraleeyam 2023 From November 1  കേരളീയം മഹോത്സവത്തിന് നവംബര്‍ ഒന്നിന് കൊടിയേറും  കേരളീയം നവംബര്‍ ഒന്ന് മുതൽ  കേരളീയം 2023  കേരളീയം  CM Pinarayi Vijayan on Keraleeyam 2023  മുഖ്യമന്ത്രി കേരളീയത്തെ കുറിച്ച്
Keraleeyam 2023 will begin on November 1
author img

By ETV Bharat Kerala Team

Published : Oct 30, 2023, 9:19 PM IST

കേരളീയത്തെ കുറിച്ച് മുഖ്യമന്ത്രി മാധ്യമങ്ങളോട്

തിരുവനന്തപുരം: കേരളീയം മഹോത്സവത്തിന് നവംബര്‍ ഒന്നിന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും (Keraleeyam 2023 will begin on November 1). ചടങ്ങില്‍ പ്രശസ്‌ത സിനിമ താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ എന്നിവരും വ്യവസായ പ്രമുഖരായ എംഎ യൂസഫലി, രവി പിള്ള, ആരോഗ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എംവി പിള്ള തുടങ്ങിയവര്‍ മുഖ്യാഥിതികളാകും. മതവര്‍ഗീയതയ്‌ക്ക് ഈ നാട്ടിലിടമില്ലെന്നും സാഹോദര്യവും സ്‌നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്‍റെ സംസ്‌കാരത്തെ ആഘോഷിക്കുന്നതിനുള്ള അവസരമാണ് കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു (CM Pinarayi Vijayan on Keraleeyam 2023).

കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. കേരളീയത്തിന്‍റെ സുപ്രധാന ഘടകമായ സെമിനാറുകള്‍ നവംബര്‍ രണ്ട് മുതല്‍ ആറു വരെ രാവിലെ 9.30 മുതല്‍ ഉച്ചയ്‌ക്ക് 1.30 വരെയാണ് നടക്കുക. എല്ലാ ദിവസവും വൈകുന്നേരം ആറ് മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്‌സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും.

കിഴക്കേക്കോട്ട മുതല്‍ കവടിയാര്‍ വരെയുള്ള സ്ഥലങ്ങളില്‍ കേരളത്തിന്‍റെ വിവിധ മേഖലകളെ ദൃശ്യവല്‍ക്കരിക്കുന്ന 25 പ്രദര്‍ശനങ്ങളും വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുതദീപങ്ങള്‍ കൊണ്ടുള്ള അലങ്കരങ്ങളും ഉണ്ടാകും. 30 വേദികളിലായി 4100 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന 300ല്‍ അധികം കലാപരിപാടികള്‍ അരങ്ങേറും.

ഫുഡ്‌ ഫെസ്റ്റിവലിന്‍റെ ഭാഗമായി മാനവീയം വീഥി മുതല്‍ കിഴക്കേകോട്ട വരെ പതിനൊന്ന് വേദികളിലായി തട്ടുകട മുതല്‍ ഫൈവ് സ്റ്റാര്‍ വിഭവങ്ങള്‍ വരെ ഉള്‍പ്പെടുത്തിയ 150ലധികം സ്റ്റാളുകളുമുണ്ട്. കൂടാതെ ചലച്ചിത്ര അക്കാദമി കേരളീയത്തിന്‍റെ ഭാഗമായി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയില്‍ 100 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം.

87 ഫീച്ചര്‍ ഫിലിമുകളും പബ്‌ളിക് റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും നിര്‍മ്മിച്ച 13 ഡോക്യുമെന്‍ററികളുമാണ് ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുത്തരിക്കണ്ടം, സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, അയ്യങ്കാളി ഹാള്‍, എല്‍.എം.എസ്. കോമ്പൗണ്‍ണ്ട്, ജവഹര്‍ ബാലഭവന്‍ എന്നീ വേദികളിലായാണ് പുഷ്‌പോത്സവം ഒരുങ്ങുക. ഓണ്‍ലൈന്‍ - ഓഫ്‌ലൈന്‍ രീതികള്‍ സംയോജിപ്പിച്ച് നടത്തുന്ന 25 സെമിനാറുകളിലായി ഇരുനൂറിലധികം ദേശീയ - അന്തര്‍ദേശീയ പ്രഭാഷകര്‍ പങ്കെടുക്കും.

കേരളത്തിലെ ലിംഗനീതി, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും, കേരളത്തിലെ ഭൂപരിഷ്‌കരണം, സമ്പത്ത് വ്യവസ്ഥ, കാര്‍ഷിക വ്യാവസായിക രംഗം, ആരോഗ്യം, മത്സ്യമേഖല, പ്രവാസികളുടെയും തൊഴിലാളികളുടെയും അവകാശങ്ങളും ക്ഷേമവും, വിദ്യാഭ്യാസരംഗം തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടക്കുക. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ഇവര്‍ക്കാവശ്യമായ അനുമതികള്‍ ലഭിച്ചിട്ടുണ്ട്.

വേദികള്‍ ഭിന്നശേഷി സൗഹൃദമായി നിര്‍മിക്കുന്നതിനൊപ്പം ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാകും സെമിനാറുകള്‍ നടത്തുക. എല്ലാ സെമിനാറുകളും ലൈവ് സ്‌ട്രീമിങ് ചെയ്യുന്നതിനൊപ്പം ആംഗ്യ ഭാഷയില്‍ തര്‍ജമയും ചെയ്യുന്നതാണ്. കേരളീയം വെബ്‌സൈറ്റില്‍ സെമിനാറുകള്‍ സംബന്ധിച്ച തീയതി, സമയം, വേദി, വിഷയം, പ്രഭാഷകരുടെ വിവരങ്ങള്‍, ഓരോ സെമിനാറിന്‍റെയും കോണ്‍സപ്‌റ്റ് നോട്ടുകള്‍ തുടങ്ങി എല്ലാ വിവരങ്ങളും ലഭ്യമാണ്.

കേരളീയത്തിന്‍റെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 40 വേദികള്‍ ഉള്‍പ്പെടുന്ന മേഖലകളെ 4 സോണുകളായി തിരിച്ച് ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥര്‍, 250ലേറെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍, 400ലധികം സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

കേരളീയം 2023ന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുളള പ്രധാന വീഥി റെഡ്‌ സോണായും അതിലേക്ക് ചേരുന്ന മറ്റു റോഡുകളെ ഓറഞ്ച്‌ സോണായും മറ്റു ഭാഗങ്ങളെ ഗ്രീന്‍ സോണായും തരം തിരിച്ചിട്ടുണ്ട്. കവടിയാര്‍ മുതല്‍ കിഴക്കോേട്ട വരെയുളള റെഡ് സോണില്‍ വൈകുന്നേരം 06 മണി മുതല്‍ 11.00 മണി വരെ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. നിര്‍ദിഷ്‌ട പാര്‍ക്കിങ് സ്ഥലങ്ങളിലല്ലാതെയുളള പാര്‍ക്കിങ് അനുവദിക്കില്ല.

പൊതുജനങ്ങള്‍ക്ക് സുഗമമായി വിവിധ വേദികള്‍ സന്ദര്‍ശിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഇലക്‌ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതാണ്. റെഡ് സോണുകളില്‍ മറ്റു വാഹനങ്ങള്‍ നിരോധിക്കുന്നതിനും പകരം കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ ഇലക്‌ട്രിക് ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. നിശ്ചിത പാര്‍ക്കിങ് ഏരിയകളില്‍ നിന്നും നിലവിലെ സര്‍വീസുകള്‍ക്ക് പുറമെ, റെഡ് സോണുമായി ബന്ധിപ്പിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ ആവശ്യാനുസരണം 10 രൂപാ നിരക്കില്‍ നടത്തുന്നതാണ്.

READ ALSO: Keraleeyam Programme| ഇലക്ട്രിക് ബസുകളിൽ സൗജ്യനയാത്ര, ശക്തമായ സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.