ETV Bharat / state

തീരദേശ സംരക്ഷണത്തിന് മുൻ തൂക്കം; 1500 കോടി പാക്കേജ് പ്രഖ്യാപിച്ചു - pinarayi 2.0 government

കടൽഭിത്തികൾ നിർമിക്കുന്നതടക്കമുള്ള സംവിധാനങ്ങൾ തീരദേശ സംരക്ഷണത്തിനായി യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കും.

പിണറായി രണ്ടാം സർക്കാർ ബജറ്റ് വാർത്ത  പിണറായി 2.0 ബജറ്റ് വാർത്ത  പിണറായി രണ്ടാം സർക്കാർ വാർത്ത  പിണറായി സർക്കാർ വാർത്ത  കെ എൻ ബാലഗോപാൽ ബജറ്റ് വാർത്ത  ബാലഗോപാലിന്‍റെ കന്നി ബജറ്റ് വാർത്ത  കെ എൻ ബാലഗോപാൽ ബജറ്റ് വാർത്ത  pinarayi government news  pinarayi 2.0 budget news  K N Balagopal budget news  Balagopal first budget news  Balagopal first budget  pinarayi 2.0 government  K N Balagopal budget news
തീരദേശ സംരക്ഷണത്തിന് മുൻ തൂക്കം
author img

By

Published : Jun 4, 2021, 9:34 AM IST

Updated : Jun 4, 2021, 11:42 AM IST

തിരുവനന്തപുരം: തീര സംരക്ഷണത്തിനായി പ്രകൃതി പ്രതിഭാസങ്ങളെ ശാസ്ത്രീയമായി മനസിലാക്കി ദീർഘകാല പരിഹാര പാക്കേജ് ആവിഷ്കരിക്കും. തീരദേശ സംരക്ഷണം തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ രണ്ടു ഘടകങ്ങൾ ഉൾപ്പെടുത്തിയാകും പാക്കേജ്.

തീരദേശ സംരക്ഷണത്തിന് മുൻ തൂക്കം; 1500 കോടി പാക്കേജ് പ്രഖ്യാപിച്ചു

തീരദേശമേഖലയുടെ സംരക്ഷണത്തിനായി ശാസ്ത്രീയ മാർഗങ്ങൾ സംബന്ധിച്ച് പഠനം നടത്തും. അഞ്ചുവർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്ന പദ്ധതിക്ക് 5300 കോടി രൂപയോളം ചെലവ് വരും. ലോകബാങ്ക്, നബാർഡ്, കിഫ്ബി തുടങ്ങിയ വിവിധ സ്രോതുകളിലൂടെ പദ്ധതിക്ക് സഹായം ലഭ്യമാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഏറ്റവും ദുർബലമായ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിന് ആദ്യഘട്ടത്തിന് 1500 കോടി രൂപ കിഫ്ബി വഴി നൽകും. 2021 ജൂലൈ മാസം ഈ പ്രവർത്തി ടെൻഡർ ചെയ്യും. നാലുവർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കും. തീരദേശ ഹൈവേയിൽ 30 കിലോമീറ്റർ ഇടവേളയിൽ പരിസ്ഥിതി സൗഹൃദ വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കും. സുതാര്യമായ ബിഡിങ്ങിലൂടെ നിക്ഷേപകരെ തിരഞ്ഞെടുക്കും. ഇതുവഴി 1500 കോടി രൂപയുടെ അധിക നിക്ഷേപമാണ് സംസ്ഥാന പ്രതീക്ഷിക്കുന്നത്.

11000 കോടി രൂപയുടെ വികസന പദ്ധതികൾ തീരദേശമേഖലയിൽ നാലുവർഷം കൊണ്ട് നടപ്പിലാക്കുമെന്നും മന്ത്രി കെ.എൻ. ബാലഗോപാലൻ ബജറ്റിൽ പറഞ്ഞു.

Last Updated : Jun 4, 2021, 11:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.