തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ അതിവേഗ വളര്‍ച്ചയെ സഹായിക്കുന്നതിന് ബജറ്റില്‍ 100 കോടി രൂപയുടെ പദ്ധതി. ത്വരിത വളര്‍ച്ച സാധ്യതയുള്ള സാങ്കേതിക സാങ്കേതികേതര മേഖലകളെ പദ്ധതി സഹായിക്കും. കെഎസ്‌ഇ, കെഎഫ്‌സി, കെഎസ്‌ഐഡിസി, കേരള സംസ്ഥാന സഹകരണ ബാങ്ക്, വാണിജ്യ ബാങ്കുകള്‍ എന്നിവയുടെ പങ്കാളിത്തതോടെയും വിദേശ മലയാളികളുടെ നിക്ഷേപത്തിലൂടെയും ഫണ്ട് സമാഹരിക്കും. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായാണ് ധനസമാഹരണമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.
ഈ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് വെഞ്ച്വര്‍ ക്യാപിറ്റല്‍ മേഖലയിലെ പരിചയ സമ്പന്നരെ ഉള്‍പ്പെടുത്തി പ്രൊഫഷണല്‍ മാനേജ്‌മെന്‍റ് ടീമിന് രൂപം നല്‍കും. ഇതിനുള്ള പ്രാരംഭ ചെലവുകള്‍ക്കായി ഒരു കോടി രൂപയും വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് വില്ലേജ് ഓഫിസ് സേവനങ്ങള്‍ സ്‌മാര്‍ട്ടാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ ഓണ്‍ലൈനാക്കുന്ന പുതിയ പദ്ധതി ഒകടോബര്‍ രണ്ടിന് ആരംഭിക്കും. സ്‌മാര്‍ട്ട് കിച്ചണ്‍ പദ്ധതിക്ക് അഞ്ച് കോടി അനുവദിച്ചു.