തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദം കൂടി രൂപപ്പെട്ടു. ആന്ധ്ര-ഒഡിഷ തീരത്താണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇതിന്‍റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അറബിക്കടലിലെ ന്യൂനമര്‍ദ പാത്തിയുടെ പ്രഭാവത്തിന് പുറമേയാണ് ന്യൂനമര്‍ദം കൂടി രൂപപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്‌ച വരെ ശക്തമായ മഴ മുന്നറിയിപ്പാണ് കാലാവസ്ഥാകേന്ദ്രം നൽകിയിരിക്കുന്നത്.
Also Read: ഒറ്റദിനം ഒരു കോടി വാക്‌സിനേഷൻ ; ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി
ശനിയാഴ്‌ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്‌ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
തിങ്കളാഴ്‌ച തിരുവനന്തപുരം, കൊല്ലം, ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്ന് നിര്‍ദേശമുണ്ട്.