ETV Bharat / state

Kerala Water Authority's Reward For Theft Reporters : ജലമോഷണം അറിയിച്ചാൽ വാട്ടർ അതോറിറ്റി വക 5000 രൂപ സമ്മാനം

Kerala Water Authority's Reward To Control Water Misuse : ജല ദുരുപയോഗവും മോഷണവും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്നവർക്ക്‌ 5000 രൂപ വരെ സമ്മാനം

കേരള വാട്ടർ അതോറിറ്റി  Kerala Water Authority  Kerala Water Authority Reward  ജലമോഷണം  കേരള വാട്ടർ അതോറിറ്റി  വാട്ടര്‍ അതോറിറ്റി പാരിതോഷികം  Water Theft  Reward For Water Theft Reporters  Reward To Control Water Misuse
Kerala Water Authority Reward For Water Theft Reporters
author img

By ETV Bharat Kerala Team

Published : Sep 15, 2023, 6:12 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ വാട്ടര്‍ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും മോഷണവും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്നവർക്ക്‌ പാരിതോഷികം (Kerala Water Authority's Reward For Theft Reporters). കേരള വാട്ടർ അതോറിറ്റി (Kerala Water Authority)ജലദുരുപയോഗത്തിനും മോഷണത്തിനും ചുമത്തുന്ന പിഴയുടെ 10 ശതമാനം അഥവാ പരമാവധി 5000 രൂപ വരെ പാരിതോഷികമായി നല്‍കും. വിവരം വാട്ടര്‍ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പര്‍ ആയ 1916 ല്‍ വിളിച്ചറിയിക്കാവുന്നതാണ്‌.

ജല മോഷണത്തിന്‍റേയോ ദുരുപയോഗത്തിന്‍റേയോ വീഡിയോ, ഫോട്ടോ എന്നിവ തെളിവായി അതത്‌ ഡിവിഷനിലെ എക്‌സിക്യുട്ടീവ്‌ എന്‍ജിനീയറുടെ മൊബൈല്‍ നമ്പറിലേക്കോ, 9495998258 എന്ന നമ്പറിലേക്കോ, rmc2internal@gmail.com എന്ന ഇമെയിലിലേക്കോ അയയ്‌ക്കേണ്ടതാണ്‌. കൃത്യമായ ലൊക്കേഷന്‍ നല്‍കുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂ.

1916 ല്‍ കിട്ടുന്ന പരാതികള്‍ ഉടന്‍ തന്നെ എക്‌സിക്യുട്ടീവ്‌ എന്‍ജിനീയര്‍ക്ക് കൈമാറും. എക്‌സിക്യുട്ടീവ്‌ എന്‍ജിനീയര്‍മാര്‍ പരാതി ലഭിച്ച് 24 മണിക്കൂറിനകം വിശദവിവരങ്ങള്‍ അതോറിറ്റിയിലെ റവന്യൂ മോണിട്ടറിങ് വിഭാഗത്തെ ഇമെയില്‍ മുഖേന അറിയിക്കണം. ഇത്തരം വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ അതോറിറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.

Also Read : How To Pay Kerala Water Authority Bill Online കേരള വാട്ടർ അതോറിറ്റി ബിൽ ഓൺലൈനായി എങ്ങനെ അടക്കാം, അറിയേണ്ടതെല്ലാം..

അതേസമയം, വിശദാംശങ്ങൾ അറിയിക്കുന്ന കേരള വാട്ടര്‍ അതോറിറ്റിയിലെ സ്ഥിര - താത്‌കാലിക (കുടുംബശ്രീ, എച്ച്‌.ആര്‍ ഉള്‍പ്പടെ) ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പാരിതോഷികം ലഭിക്കില്ല. പിഴത്തുക അതോറിറ്റിക്ക് ലഭ്യമാകുന്ന മുറയ്‌ക്ക് മാത്രമേ പാരിതോഷികങ്ങള്‍ നല്‍കുകയുള്ളൂ. ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തില്‍ ദുരുപയോഗം തടയേണ്ടത്‌ പൊതുസമൂഹത്തിന്‍റെ കൂടി കടമയാണെന്ന അവബോധം സൃഷ്‌ടിക്കുന്നതിനായാണ് പാരിതോഷികം ഏർപ്പെടുത്താൻ അധികൃതര്‍ തീരുമാനിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.