കോഴിക്കോട്: ഓഗസറ്റ് ഒൻപത് മുതൽ സംസ്ഥാനത്തെ എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി. നസിറുദ്ദീൻ. സർക്കാരിന് ഇഷ്ടം പോലെ സമയം കൊടുത്തതിന് ശേഷമാണ് തീരുമാനമെടുത്തത്. വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച പാക്കേജ് വെറും പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് രണ്ട് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണയിരിക്കാനും ഓഗസ്റ്റ് ഒൻപത് മുതൽ കടകൾ തുറക്കാനും തൃശൂരിൽ ചേർന്ന വ്യാപാരി വ്യവസായി സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്ന് കാണിച്ചാണ് വ്യാപാരികളുടെ പ്രഖ്യാപനം.
അതേസമയം, അശാസ്ത്രീയ ലോക്‌ഡൗണ്‍ പിൻവലിക്കണമെന്ന വ്യാപാരികളുടെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. സർക്കാരിന്‍റെ തീരുമാനം അറിഞ്ഞ ശേഷം ഹർജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
ALSO READ: റാങ്ക് ലിസ്റ്റ് നീട്ടാത്തതിൽ മുടി മുറിച്ച് പ്രതിഷേധിച്ച് പിഎസ്‌സി ഉദ്യോഗാർഥികള്‍