തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷ ഭീഷണി പരിഹരിക്കാന്‍ ഡ്രോൺ റിസർച്ച് ലബോറട്ടറി സ്ഥാപിക്കുമെന്ന് പൊലീസ് ഡയറക്ടർ ജനറൽ അനിൽ കാന്ത്. ഒരു ഓൺലൈൻ പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡിജിപി. ഡ്രോൺ മറ്റൊരു ഭീഷണിയാണ് അതിനാൽ തന്നെ ഇത് നഗരങ്ങൾക്ക് സാങ്കേതിക ഭീഷണിയാണ്. അതിനാൽ ഡ്രോൺ റിസർച്ച് ലാബും ഡ്രോൺ ഫോറൻസിക് ലാബും ആരംഭിക്കും.
കുടാതെ ഡ്രോൺ വിരുദ്ധ സംവിധാനം സൈബർഡോമിലെ ഞങ്ങളുടെ സന്നദ്ധ പ്രവർത്തകരുമായും ഈ മേഖലയിലെ മറ്റ് വിദഗ്ധരുമായും ചേർന്ന് വികസിപ്പിക്കാനും കേരള പൊലീസ് ആലോചിക്കുന്നു. കേരള പോലീസ് വകുപ്പിന്‍റെ സാങ്കേതിക ഗവേഷണ വികസന കേന്ദ്രമാണ് സൈബർഡോം. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പോലീസിന്‍റെ നവീകരണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
Also read: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത് രാജിവച്ചു
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കും. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് ഇതിനകം നിലവിലുള്ള സംവിധാനമായ പിങ്ക് പെട്രോളിംഗ്, പിങ്ക് സെൽ എന്നിവ ശക്തിപ്പെടുത്തുമെന്ന് അനിൽകാന്ത് കൂട്ടിച്ചേർത്തു.