ETV Bharat / state

മോട്ടോര്‍ വാഹന നിയമത്തിൽ ഇളവ് തേടി കേന്ദ്രത്തിന് കത്തയക്കും - പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിൽ കേരള സർക്കാർ

കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം വരുന്നതു വരെ കര്‍ശന പരിശോധനകള്‍ ഒഴിവാക്കുമെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍.

പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിൽ കേരള സർക്കാർ
author img

By

Published : Sep 16, 2019, 2:57 PM IST

Updated : Sep 16, 2019, 5:10 PM IST

തിരുവനന്തപുരം: പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിലെ പിഴ വർദ്ധനവിൽ കുഴങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടി കേന്ദ്രത്തിന് കത്തയക്കാന്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. വിശദമായി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിൽ കേരള സർക്കാർ
ഉയര്‍ന്ന പിഴയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സംസ്ഥാനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്‍റെ തീരുമാനത്തിന് കാത്തിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. സംസ്ഥാനത്തിന്‍റെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന് കത്ത് നല്‍കാനും തീരുമാനിച്ചു.അതേസമയം കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം വരുന്നതു വരെ കര്‍ശന പരിശോധനകള്‍ വേണ്ടെന്ന തീരുമാനം തുടരും. പകരം ബോധവല്‍ക്കരണം ശക്തമാക്കുമെന്നും യോഗത്തിന് ശേഷം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഉയര്‍ന്ന പിഴയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതില്‍ ഇളവ് തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. അതേ കുറിച്ച് പഠിക്കാന്‍ ഗതാഗത സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉന്നതതല യോഗം വിളിച്ചത്.

Intro:പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിലെ ഉയര്‍ന്ന പിഴ. പോംവഴി കണ്ടെത്തനാകാതെ കുഴങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്ത തേടി കേന്ദ്രത്തിന് കത്തയക്കാന്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

Body:
ഉയര്‍ന്ന പിഴയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സംസ്ഥാനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്റെ തീരുമാനത്തിന് കാത്തിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന് കത്ത് നല്‍കാനും തീരുമാനമായി

ബൈറ്റ് എ.കെ ശശീന്ദ്രന്‍

ംഅതേസമയം കേന്ദ്ര തീരുമാനം വരുന്നതു വരെ കര്‍ശന പരിശോധനകള്‍ വേണ്ട എന്ന തീരുമാനം തുടരും. പകരം ബോധവല്‍ക്കരണം ശക്തമാക്കുമെന്നും യോഗത്തിന് ശേഷം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഉയര്‍ന്ന പിഴയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതില്‍ ഇളവ് തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. അതേ കുറിച്ച് പഠിക്കാന്‍ ഗതാഗത സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഉന്നതതല യോഗം വിളിച്ചത്.
Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Sep 16, 2019, 5:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.