ETV Bharat / state

സംസ്ഥാനത്ത് മൂന്നാംഘട്ട വാക്‌സിനേഷൻ ആരംഭിച്ചു

അപേക്ഷ നൽകിയവരിൽ രേഖകൾ പരിശോധിച്ച് വാക്‌സിന് അർഹരായവർക്ക് വാക്‌സിന്‍റെ ലഭ്യതയും മുൻഗണനയും അനുസരിച്ച് തീയതിയും സമയവും എസ്.എം.എസ് ആയി അറിയിക്കും.

സംസ്ഥാനത്ത് മൂന്നാംഘട്ട വാക്‌സിനേഷൻ ആരംഭിച്ചു  സംസ്ഥാനത്ത് മൂന്നാംഘട്ട വാക്‌സിനേഷൻ  മൂന്നാംഘട്ട വാക്‌സിനേഷൻ  മൂന്നാംഘട്ട വാക്‌സിനേഷൻ ആരംഭിച്ചു  മൂന്നാംഘട്ട വാക്‌സിനേഷൻ കേരളം  third phase vaccination started  third phase vaccination  kerala third phase vaccination  third phase vaccination
മൂന്നാംഘട്ട വാക്‌സിനേഷൻ ആരംഭിച്ചു
author img

By

Published : May 17, 2021, 1:44 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാംഘട്ട വാക്‌സിനേഷൻ ആരംഭിച്ചു. ഈ പ്രായത്തിലുള്ള വിവിധ രോഗങ്ങൾ ഉള്ളവർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുക. ഗുരുതര ഹൃദ്‌രോഗമുള്ളവർ, ഗുരുതരവസ്ഥയിൽ പ്രമേഹത്തിനും രക്തസമ്മർദത്തിനും ചികിത്സ തേടുന്നവർ, ശ്വാസകോശ രോഗികൾ, അർബുദ രോഗബാധിതർ തുടങ്ങി 20 വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കാണ് വാക്‌സിൻ ലഭിക്കുക. ഈ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ അപേക്ഷിക്കുമ്പോൾ രോഗങ്ങളുടെ രേഖകളും അപ്‌ലോഡ് ചെയ്യണം. രേഖകൾ ഇല്ലാത്തതിനെ തുടർന്ന് അപേക്ഷ നിരസിക്കപ്പെട്ടവർക്ക് മതിയായ രേഖകൾ സഹിതം വീണ്ടും അപേക്ഷിക്കാം.

18 നും 44 നും ഇടയിൽ പ്രായമുള്ള 1,90745 പേരാണ് ഇതുവരെ വാക്‌സിനേഷനായി ഓൺലൈനായി അപേക്ഷ നൽകിയത്. അപേക്ഷ നൽകിയവരിൽ രേഖകൾ പരിശോധിച്ച് വാക്‌സിന് അർഹരായവർക്ക് വാക്‌സിന്‍റെ ലഭ്യതയും മുൻഗണനയും അനുസരിച്ച് തീയതിയും സമയവും എസ്.എം.എസ് ആയി അറിയിക്കും. അനുബന്ധ രോഗങ്ങളുടെ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയും വാക്‌സിനേഷൻ കേന്ദ്രത്തിൽ ഹാജരാക്കണം. രോഗങ്ങൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാത്തവരുടെ അപേക്ഷ നിരസിക്കും. www.cowin.gov.in/vaccine എന്ന വെബ് സൈറ്റ് വഴിയാണ് മുൻഗണന വിഭാഗങ്ങളിൽപ്പെട്ടവർ രജിസ്‌റ്റർ ചെയ്യേണ്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.