ETV Bharat / state

Plus One Admission| പ്ലസ് വൺ പ്രവേശനം; മലബാറിലെ 5,873 വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ തന്നെ - സപ്ലിമെന്‍ററി അലോട്ട്മെന്‍റ്

പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള അവസാന സപ്ലിമെന്‍ററി അലോട്ട്മെന്‍റ് അപേക്ഷ വ്യാഴാഴ്‌ച ആരംഭിക്കും

Plus One Admission Latest news Update  Kerala State Plus One Admission  Plus One Admission  Latest news Update  പ്ലസ് വൺ പ്രവേശനം  മമലബാറിലെ വിദ്യാർഥികളുടെ ഭാവി  വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്തിൽ  പ്ലസ് വണ്‍  സപ്ലിമെന്‍ററി അലോട്ട്മെന്‍റ്  സപ്ലിമെന്‍ററി
പ്ലസ് വൺ പ്രവേശനം; മലബാറിലെ 5,873 വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്തിൽ തന്നെ
author img

By

Published : Aug 2, 2023, 9:42 PM IST

തിരുവനന്തപുരം: അവസാന സപ്ലിമെന്‍ററി അലോട്ട്മെന്‍റ് അപേക്ഷ വ്യാഴാഴ്‌ച (03.08.2023) തുടങ്ങുമ്പോൾ മലബാർ മേഖലയിലെ പ്രതിസന്ധി തുടരുന്നു. നിലവിലെ അപേക്ഷകരായ 5000 ത്തിലധികം വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനം പ്രതിസന്ധിയിലാണെന്ന് രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന്‍റെ ട്രാൻസ്‌ഫർ അലോട്ട്മെന്‍റ് കഴിഞ്ഞ് പുറത്തുവന്ന കണക്ക് വ്യക്തമാക്കുന്നു.

നിലവിൽ മലബാർ മേഖലയിൽ മാത്രം 9,911 സീറ്റുകളിലേക്കായി 15,784 പേരാണ് പ്രവേശനത്തിനായി കാത്തിരിക്കുന്നത്. സർക്കാർ പുതുതായി അനുവദിച്ച 97 ബാച്ചുകൾ അടക്കം ഉൾപ്പെടുത്തിയാണ് ഈ കണക്ക്.

Plus One Admission Latest news Update  Kerala State Plus One Admission  Plus One Admission  Latest news Update  പ്ലസ് വൺ പ്രവേശനം  മമലബാറിലെ വിദ്യാർഥികളുടെ ഭാവി  വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്തിൽ  പ്ലസ് വണ്‍  സപ്ലിമെന്‍ററി അലോട്ട്മെന്‍റ്  സപ്ലിമെന്‍ററി
ട്രാന്‍സ്‌ഫര്‍ അലോട്ട്‌മെന്‍റ് വിവരങ്ങള്‍

മലബാർ മേഖലയിൽ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് അപേക്ഷിച്ചവരുടെ കണക്കും (നിലവിലുള്ള സീറ്റുകളുടെ എണ്ണം ബ്രാക്കറ്റില്‍) ഇത്തരത്തിലാണ്: പാലക്കാട് - 3088 (910), മലപ്പുറം- 8338 (3619), കോഴിക്കോട് - 2217 (1410), വയനാട്-116(619), കണ്ണൂർ- 949(1703), കാസർഗോഡ്-1076 (1650).

തുടർപഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും അവസരം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉറപ്പുനൽകിയെങ്കിലും എങ്ങനെ എന്നതിന് ഇപ്പോഴും വ്യക്തതയില്ല. മലബാർ മേഖലയിൽ ഇത്തവണ സീറ്റ് പ്രതിസന്ധി മുൻ വർഷത്തേക്കാൾ രൂക്ഷമാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. മാത്രമല്ല പുതിയ താത്കാലിക ബാച്ചുകൾ അനുവദിച്ചത് സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാവില്ലായെന്ന ചോദ്യത്തിന് ഐടിഐ പോലുള്ള കോളജുകളിൽ സീറ്റുകൾ ബാക്കിയുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഇതോടെ പ്ലസ് വൺ പ്രവേശനം നേടാം എന്ന വിദ്യാർഥികളുടെ ആഗ്രഹത്തിനാണ് തടസം വന്നിരിക്കുന്നത്. അതേസമയം സീറ്റ് പ്രതിസന്ധി ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയിൽ ഗവൺമെന്‍റ് പോളിടെക്‌നിക്കുകളിൽ 861 സീറ്റുകളും സർക്കാർ ഐടിഐകളിൽ 1108 സീറ്റുകളുമാണുള്ളത്.

https://etvbharatimages.akamaized.net/etvbharat/prod-images/02-08-2023/kl-tvm-plusoneallotment-7211524_02082023194327_0208f_1690985607_296.jpg
രണ്ടാംഘട്ട അലോട്ട്‌മെന്‍റ് വിവരങ്ങള്‍

മറ്റു ജില്ലകളിൽ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷിച്ചവരുടെ കണക്ക് (ബക്കറ്റിൽ ഒഴിവ് വന്ന സീറ്റുകളുടെ എണ്ണം): തിരുവനന്തപുരം - 38(2135), കൊല്ലം - 103(2094), പത്തനംതിട്ട -6 (2269), ആലപ്പുഴ- 401(1345), കോട്ടയം - 85(1194), ഇടുക്കി - 77 (1034), എറണാകുളം - 152(2588), തൃശൂർ - 781 (2199) എന്നിങ്ങനെയാണ്. എന്നാല്‍ അലോട്ട്മെന്‍റുകളെല്ലാം കഴിഞ്ഞാൽ ഒഴിവ് വരുന്ന സീറ്റുകൾ പുനക്രമീകരിക്കും എന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.

അവസാന അലോട്ട്മെന്‍റിനുള്ള അപേക്ഷ വ്യാഴാഴ്‌ച മുതൽ: സംസ്ഥാനത്തെ പ്ലസ് വൺ ഹയർസെക്കൻഡറി പ്രവേശനത്തിനായുള്ള അവസാന സപ്ലിമെന്‍ററി അലോട്മെന്‍റിനായുള്ള അപേക്ഷ വ്യാഴാഴ്‌ച രാവിലെ 10 മുതൽ ആരംഭിക്കും. സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായുള്ള വേക്കൻസി വിവരങ്ങൾ രാവിലെ ഒമ്പത് മണിക്ക് തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

സർക്കാർ പുതുതായി അനുവദിച്ച 97 താൽക്കാലിക ബാച്ചുകൾ അടക്കം ഉൾപ്പെടുത്തിയായിരിക്കും പുതിയ അലോട്ട്മെന്‍റ് അപേക്ഷ ക്ഷണിക്കുക. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്ക് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. ഇവര്‍ അപേക്ഷയിലെ പിഴവുകൾ തിരുത്തി അപേക്ഷകൾ നൽകണം.

Also Read: Plus one class | പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചു ; 33598 പേർ പുറത്ത് തന്നെ, എല്ലാവർക്കും തുടർപഠനം ഉറപ്പെന്ന് വിദ്യാഭ്യാസ മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.