തിരുവനന്തപുരം: സമരം ചെയ്യുന്ന പിജി ഡോക്‌ടർമാരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. പിജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജൻമാരും സമരം തുടങ്ങിയതോടെ സർക്കാർ ചർച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. കഴിഞ്ഞദിവസം ഹൗസ് സർജൻമാരുമായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചർച്ച നടത്തി.
അതേസമയം സമരം പതിനാലാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് പി.ജി ഡോക്ടർമാരുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറായത്. നോൺ അക്കാദമിക് റസിഡന്‍റ് ഡോക്ടർമാരുടെ നിയമനം, സ്റ്റൈപ്പൻഡ് വർധന തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡോക്ടർമാർ സമരം ചെയ്യുന്നത്.
READ MORE സമരം ശക്തമാക്കി പി.ജി ഡോക്‌ടര്‍മാര്‍ ; പരീക്ഷയെഴുതിക്കില്ലെന്ന് ഭീഷണിയെന്ന് ആരോപണം