ETV Bharat / state

സംസ്ഥാന ബജറ്റ് നാളെ; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ - കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. നികുതി വിഭാഗത്തില്‍ നിര്‍ണായകമായ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് സൂചന

Kerala state Budget  Kerala state Budget tomorrow  Finance Minister KN Balagopal  Pinarayi government  LDF Government Kerala  Kerala Budget  സംസ്ഥാന ബജറ്റ് നാളെ  സംസ്ഥാന ബജറ്റ്  നികുതികള്‍  സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്  നിയമസഭ  നികുതി  എൽഡിഎഫ്  കിഫ്ബി  നിർമല സീതാരാമൻ  ജി എസ് ടി  ഭക്ഷ്യ സുരക്ഷ പദ്ധതി  ഭക്ഷ്യ സുരക്ഷ  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ  എൻ ബാലഗോപാൽ
സംസ്ഥാന ബജറ്റ് നാളെ
author img

By

Published : Feb 2, 2023, 9:01 AM IST

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം സമ്പൂർണ ബജറ്റ് ആണ് നാളെ. കെ എൻ ബാലഗോപാലിന്‍റെ മൂന്നാമത്തെ ബജറ്റും.

സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. നികുതി പിരിവ് കാര്യക്ഷമമാക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാൽ മദ്യത്തിന്‍റെ വിറ്റുവരവ് നികുതി കുറച്ചു നാളുകൾക്കു മുമ്പ് വർധിപ്പിച്ചത് കൊണ്ട് ബജറ്റിൽ മദ്യവില കൂടാൻ സാധ്യതയില്ല.

ഉന്നത വിദ്യാഭ്യാസ മേഖലക്ക് പ്രത്യേക ഊന്നൽ നല്‍കി കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിൽ ഉണ്ടായേക്കും. പരമ്പരാഗ വ്യവസായം, കൃഷി എന്നീ മേഖലകൾക്കും പ്രാധാന്യം നല്‍കി കൊണ്ടാകും ബജറ്റ് അവതരണം. എൽഡിഎഫ് അംഗീകരിച്ച വികസന രേഖയുടെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

നിലവിൽ വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് തത്കാലത്തേക്ക് എങ്കിലും പരിഹാരം കണ്ടെത്താൻ വിവിധ സേവന നിരക്കുകൾ വർധിപ്പിക്കാനാണ് സർക്കാർ ആലോചന. സര്‍ക്കാര്‍ സേവനങ്ങൾക്ക് ചെലവേറും, പിഴകൾ കൂട്ടും, കിഫ്ബി പ്രതിസന്ധിയില്‍ ആണെന്നിരിക്കെ വൻകിട പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ലെങ്കിലും നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് തുടര്‍ച്ച ഉറപ്പാക്കും.

അതേസമയം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ അവസാനിക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചർച്ചയിൽ സംസാരിക്കും. സംസ്ഥാനത്ത് വർധിച്ചു വരുന്ന ലഹരി മാഫിയ സംഘങ്ങളുടെ ഇടപാടുകൾ പ്രതിപക്ഷം അടിയന്തര പ്രമേമായി ഉന്നയിച്ചേക്കും.

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണന: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ പോലും സംസ്ഥാനത്തെ അവഗണിച്ചതിന് എതിരെ കെ എൻ ബാലഗോപാൽ ഇന്നലെ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടെങ്കിലും നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിൽ കേരളത്തിന്‍റെ വിഹിതം ഗണ്യമായി കുറഞ്ഞു.

കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ പോലും അവഗണനയാണ്. ജി എസ് ടി വിഹിതം അനുവദിക്കുന്നതിൽ വീണ്ടും ചില നിബന്ധനകൾ ഏർപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. റെയിൽവേ, എയിംസ് എന്നിവ സംബന്ധിച്ച് കേരളത്തിന് പ്രഖ്യാപനങ്ങള്‍ ഒന്നുമില്ല. റബറിന്‍റെ ഇറക്കുമതി ചുങ്കം കുറച്ചത് സ്വാഗതാർഹമാണെങ്കിലും അത് തോട്ടം മേഖലയ്ക്ക് മൊത്തത്തിൽ ബാധകമാക്കിയിരുന്നെങ്കിൽ കേരളത്തിന് നേട്ടം ആകുമായിരുന്നു എന്നും കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ 1,1400 കോടി രൂപ കൊടുക്കാന്‍ ഉണ്ടായിട്ടും ഇത്തവണ നീക്കിവച്ചിട്ടുള്ളത് വെറും 86,400 കോടി രൂപ മാത്രമാണ്. ഭക്ഷ്യ സുരക്ഷ പദ്ധതിക്ക് നീക്കിവച്ചിട്ടുള്ളത് കഴിഞ്ഞ ബജറ്റിൽ ഉള്ളതിന്‍റെ പകുതി മാത്രമാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.