ETV Bharat / state

Kerala Social Justice Department Starting Elderly Welfare Activities വയോജനങ്ങളുടെ കണക്കെടുക്കാനൊരുങ്ങി കേരള സാമൂഹ്യനീതി വകുപ്പ്

Elderly Welfare Activities: വയോജന മേഖലയിൽ നടപ്പിലാക്കുന്ന സേവനങ്ങൾ എല്ലാം വെബ് പോർട്ടൽ വഴി ഒരു കുടക്കീഴിൽ കൊണ്ടുവരിക, പൂർണ്ണമായും ഐടി അധിഷ്‌ഠിതമാക്കുക എന്നതിന്‍റെ ആദ്യഘട്ടമായാണ് വയോജന സർവേ നടത്തുന്നത്.

Elderly Welfare Activities  Kerala Social Justice Department  Web portal  Information technology  Unified Database of IT Mission  Elderly Care Center  Maintenance Tribunal  വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ  കേരള സാമൂഹ്യനീതി വകുപ്പ്  വെബ് പോർട്ടൽ  ഐടി  ഐടി മിഷന്റെ യൂണിഫൈഡ് ഡാറ്റാബേസ്  വയോജന പരിപാലന കേന്ദ്രം  വയോജന സർവ്വേ  Aging Survey  മെയിന്റനൻസ് ട്രിബ്യൂണല്‍  starting Elderly Welfare Activities  Social Justice Department  Elderly  Welfare  Activities  വയോജന മേഖല  Elderly sector  സേവനങ്ങൾ  Services
Elderly Welfare Activities
author img

By ETV Bharat Kerala Team

Published : Sep 5, 2023, 4:09 PM IST

തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ (Elderly Welfare Activities) ഉറപ്പാക്കാനായി കേരളത്തിലാദ്യമായി 60 വയസ്സിന് മുകളിലുള്ളവരുടെ പൂർണമായ കണക്കെടുക്കാൻ ഒരുങ്ങി കേരള സാമൂഹ്യനീതി വകുപ്പ് (Kerala Social Justice Department). വയോജനങ്ങളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും മറ്റും പഠിക്കാനാണ് പുതിയ പദ്ധതി.

മുൻപ് പെൻഷൻ വാങ്ങുന്നവരുടെ ലിസ്റ്റ് പ്രകാരം വയോജനങ്ങളുടെ കണക്കെടുത്തിട്ടുണ്ടെങ്കിലും പൂർണ്ണമായി എല്ലാവരുടെയും കണക്കെടുക്കുന്നത് ഇതാദ്യമായാണ്. വയോജന മേഖലയിൽ നടപ്പിലാക്കുന്ന സേവനങ്ങൾ എല്ലാം വെബ് പോർട്ടൽ (Web portal) വഴി ഒരു കുടക്കീഴിൽ കൊണ്ടുവരിക, പൂർണ്ണമായും ഐടി (Information technology) അധിഷ്‌ഠിതമാക്കുക എന്നതിന്‍റെ ആദ്യഘട്ടമായാണ് വയോജന സർവേ നടത്തുന്നത്.

സംസ്ഥാന ഐടി മിഷന്‍റെ യൂണിഫൈഡ് ഡാറ്റാബേസിൽ (Unified Database of IT Mission) ലഭ്യമായ 60 വയസ്സ് പൂർത്തിയായ ആളുകളുടെ എണ്ണം ആണ് ആദ്യം എടുക്കുക. തുടർന്ന് തദ്ദേശസ്ഥാപന പരിധിയിൽ താമസിക്കുന്ന വയോജനങ്ങളുടെ വിവരശേഖരണം സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ സോഫ്റ്റ്‌വെയറിൽ നൽകണം. ഇവ ഇടവേളകളിൽ അപ്ഡേറ്റ് ചെയ്യുകയും വേണം.

വിവരശേഖരണത്തിനായി ഏത് ഏജൻസിയെ ഏൽപ്പിക്കണം എന്നുള്ളത് ചർച്ചയിലാണ്. ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരും പരിഗണനയിലുണ്ട്. സംസ്ഥാന സർക്കാരിന്‍റെ വയോജനനയം അനുസരിച്ച് മുതിർന്ന പൗരന്മാർക്ക് ആദരവ് നൽകുകയും അവരുടെ ആരോഗ്യം സാമ്പത്തിക സ്ഥിതി എന്നിവ മെച്ചപ്പെടുത്തുന്നതിനും മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കുന്നതിനും വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. എന്നാൽ പല പ്രവർത്തനങ്ങളും താഴെത്തട്ടിൽ എത്തുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് സാമൂഹ്യനീതി വകുപ്പിന്‍റെ സമഗ്രമായ വെബ് പോർട്ടൽ ആരംഭിക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന വയോജന പരിപാലന കേന്ദ്രങ്ങളുടെ (Elderly Care Center) പ്രവർത്തനം വിലയിരുത്തുന്നതിനും മെയിന്റനൻസ് ട്രിബ്യൂണലുകളിൽ (Maintenance Tribunal) വരുന്ന വയോജനങ്ങളുടെ പരാതിയിൻ മേലുള്ള നടപടികളും വെബ് പോർട്ടലിൽ ലഭ്യമാക്കും. രണ്ടാംഘട്ടത്തിൽ വയോജനങ്ങളെ സംരക്ഷിക്കുന്ന എൻ ജി ഒ കളുടെ പ്രവർത്തനങ്ങളാണ് വെബ് പോർട്ടലിൽ ഉൾപെടുത്തുക. ഇതുവഴി സർക്കാർ സർക്കാരിതര ക്ഷേമ പ്രവർത്തനങ്ങൾ വയോജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. പുതിയ പദ്ധതിക്ക് 30 ലക്ഷം രൂപയുടെ ഭരണാനുമതി സർക്കാരിൽ നിന്നും ലഭ്യമായിട്ടുണ്ട്.

ALSO READ: ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി പ്രതിവർഷം ഒരു കോടി രൂപ വാഗ്‌ദാനം ചെയ്‌ത് എംഎ യൂസഫലി

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രതിവർഷം ഒരു കോടി രൂപ: പ്രവാസി വ്യവസായി എം എ യൂസഫലി(MA Yousafali ) ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രതിവർഷം ഒരു കോടി രൂപ സംഭാവന നൽകുമെന്ന് വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ് (MA Yousafali has promised Rs 1 crore for differently abled students) കൂടാതെ തന്‍റെ മരണശേഷവും ഈ സംഭാവന തുടരുമെന്ന് ഉറപ്പുനൽകുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.