ETV Bharat / state

കേരളം ഇന്ധന നികുതി കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം; കെ സുരേന്ദ്രൻ - ധനമന്ത്രി

കേന്ദ്രം നികുതി കുറച്ചാല്‍ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്‌ദാനം ധനമന്ത്രി പാലിക്കണമെന്നും കെ സുരേന്ദ്രൻ.

K SURENDRAN  കെ സുരേന്ദ്രൻ  ബിജെപി  ഇന്ധനവില വര്‍ധനവ്  ധനമന്ത്രി  kerala should reduce tax on fuel
കേരളം ഇന്ധന നികുതി കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തും; കെ സുരേന്ദ്രൻ
author img

By

Published : Nov 4, 2021, 12:23 PM IST

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിനെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ എല്ലാ അടവും പൊളിഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും ജനദ്രോഹ നടപടിയില്‍ നിന്നും പിന്‍മാറാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു

ALSO READ : കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ ന്യായം; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നല്‍കിയിട്ടും കേരള സര്‍ക്കാര്‍ തപ്പിത്തടയുകയാണ്. കേന്ദ്രം നികുതി കുറച്ചാല്‍ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്‌ദാനം പാലിക്കാന്‍ ധനകാര്യ മന്ത്രി തയ്യാറാവണം. നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.