ETV Bharat / state

Speed Limit | 'വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട്'; സംസ്ഥാനത്ത് റോഡുകളില്‍ വേഗപരിധി പുനര്‍നിശ്ചയിച്ചു, ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ - എ ഐ കാമറ

എഐ കാമറകള്‍ (AI Camera) പ്രവര്‍ത്തന സജ്ജമായതിന് പിന്നാലെയാണ് ദേശീയ വിജ്ഞാനപനത്തിന് അനുസരിച്ച് സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി (Speed Limit) പുനര്‍നിശ്ചയിക്കാന്‍ തീരുമാനിച്ചത്.

Speed Limit  vehicle speed limit  kerala new vehicle speed limit  വേഗപരിധി  എ ഐ കാമറ  ആൻ്റണി രാജു
Speed Limit
author img

By

Published : Jun 15, 2023, 8:32 AM IST

Updated : Jun 15, 2023, 9:44 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി (Speed Limit) ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എഐ കാമറകൾ (AI Camera) പ്രവർത്തനസജ്ജമായ സാഹചര്യത്തിൽ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിന് അനുസരിച്ച് പുനർ നിശ്ചയിക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ (ജൂണ്‍ 14) ചേർന്ന ഉന്നതതല യോഗത്തിലാണ്‌ തീരുമാനമായത്. ഇതിന്‍റെ ഭാഗമായി ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു (Antony Raju) അറിയിച്ചു.

സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളായതിനാലാണ് ഇവയുടെ പരമാവധി വേഗപരിധി കുറയ്‌ക്കുന്നത്. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും വേഗപരിധി നിലവിലുള്ള 50 കിലോമീററ്ററായി തന്നെ തുടരും. ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, അഡിഷണൽ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നു.

പുതുക്കിയ വേഗപരിധി ഇങ്ങനെ...

ഒന്‍പത് സീറ്റുവരെയുള്ള വാഹനങ്ങള്‍: ആറ് വരി ദേശീയപാത-110 കിലോമീറ്റര്‍, നാല് വരി ദേശീയ പാത-100 കി.മീ (മുന്‍പ് 90 മണിക്കൂറില്‍ കിലോമീറ്റര്‍ ആയിരുന്നു ഇത്). മറ്റുള്ള ദേശീയപാത, എംസി റോഡ്, സംസ്ഥാനപാത നാലുവരിപാത എന്നിവയില്‍ 90 കിലോമീറ്റര്‍ ആണ് പുതുക്കിയ വേഗപരിധി (നേരത്തെ 85 കിലോ മീറ്റര്‍ ആയിരുന്നിത്). മറ്റുള്ള സംസ്ഥാനപാതകളിലും പ്രധാന ജില്ല റോഡുകളിലും മുന്‍പുണ്ടായിരുന്ന പരമാവധി 80 കിലോമീറ്റർ വേഗതയില്‍ തന്നെ വാഹനങ്ങള്‍ ഓടിക്കാം. മറ്റുള്ള റോഡുകളിലും പഴയ വേഗപരിധിയായ മണിക്കൂറില്‍ 70 കിലോമീറ്റർ തന്നെ തുടരും. നഗര റോഡുകളിലും മുന്‍പത്തേതുപോലെ 50 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം.

ഒന്‍പത് സീറ്റിന് മുകളിലുള്ള ലൈറ്റ്, മീഡിയം ഹെവി മോട്ടോര്‍ വാഹനങ്ങള്‍: ആറുവരി ദേശീയപാതയില്‍ മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത. നാലുവരി ദേശീയപാതയില്‍ 90 കിലോമീറ്റര്‍ (നേരത്തെ ഇവ മണിക്കൂറില്‍ 70 കിലോമീറ്റര്‍ ആയിരുന്നു). മറ്റുള്ള ദേശീയപാത, എംഎസി റോഡ്, നാലുവരി സംസ്ഥാനപാത എന്നിവയില്‍ 85 കിലോമീറ്റര്‍ (65 കിലോമീറ്റര്‍ ആയിരുന്നു പഴയ വേഗപരിധി).

മറ്റ് സംസ്ഥാന പാതകളിലും പ്രധാന ജില്ല റോഡുകളിലും ഉണ്ടായിരുന്ന മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗം മാറ്റി 80 കിലോമീറ്റര്‍ ആക്കി. മറ്റുറോഡുകളില്‍ 70 കിലോമീറ്ററും (മുന്‍പ് 60 കി.മീ ആയിരുന്നു) നഗര റോഡുകളില്‍ പഴയ പോലെ 50 കിലോമീറ്റര്‍ വേഗപരിധി തന്നെ തുടരും.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾ: ആറുവരി, നാലുവരി ദേശീയ പാതകളില്‍ ഇനിമുതല്‍ 80 കിലോമീറ്റർ ആണ് പരമാവധി വേഗം. നേരത്തെ ഇത് 70 കി.മീ ആയിരുന്നു. ദേശീയ പാതയുടെ മറ്റുറോഡുകളിലും സംസ്ഥാന പാതകളിലും വേഗപരിധി 70 കി.മീ ആക്കി ഉയര്‍ത്തി (പഴയ വേഗപരിധി 65 കി.മീ).

മറ്റ് സംസ്ഥാന പാതകളിലേയും പ്രധാന ജില്ല റോഡുകളിലെയും വേഗപരിധി 60ല്‍ നിന്നും 65 കി.മീ ആക്കിയിട്ടുണ്ട്. മറ്റുള്ള റോഡുകളില്‍ പഴയ വേഗപരിധിയായ 60 കി.മീയില്‍ തന്നെ തുടരും. നഗര റോഡുകളിലും പഴയ 50 കിലോമീറ്റര്‍ വേഗപരിധി തുടരും. 2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്.

Also Read : KSRTC Parcel Service | കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സംവിധാനം; ഉദ്ഘാടനം ഇന്ന്

Last Updated : Jun 15, 2023, 9:44 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.