തിരുവനന്തപുരം : സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍. എറണാകുളത്തെത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്തെത്തിയ 3 പേര്‍ക്കുമാണ് രോഗബാധ. ഇതോടെ സംസ്ഥാനത്ത് പുതിയ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി.
യുകെയില്‍ നിന്ന് വന്ന രണ്ട് പേര്‍, ടാന്‍സാനിയയില്‍ നിന്നെത്തിയ യുവതിയും പതിനൊന്ന് വയസുള്ള ആണ്‍കുട്ടിയും, ഘാന,അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നു വന്ന യുവതികള്‍ എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.
അതേസമയം നൈജീരിയയില്‍ നിന്നെത്തിയ ഭര്‍ത്താവിനും ഭാര്യയ്ക്കും ഒരു സ്ത്രീയ്ക്കും തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഡിസംബര്‍ 18, 19 തിയ്യതികളില്‍ എറണാകുളം എയര്‍പോര്‍ട്ടിലെത്തിയ 6 പേരും എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു.
ALSO READ 'വാക്‌സിനുകൾക്ക് വകഭേദം ചെറുക്കാൻ കഴിയും'; പ്രതിരോധ കുത്തിവപ്പ് ഉറപ്പാക്കണമെന്ന് സുനീല ഗാർഗ്
അതിനാല്‍ അവരെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ പുറത്ത് നിന്നുള്ളവരാരുമില്ല. ഡിസംബര്‍ 10ന് നൈജീരിയയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികള്‍ക്ക് 17ന് നടത്തിയ തുടര്‍ പരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കള്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്.
ഡിസംബര്‍ 18ന് യുകെയില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പരിശോധനയിലാണ് 51കാരിക്ക് കൊവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയച്ചു. അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ALSO READ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി,ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിയും