ETV Bharat / state

സംസ്ഥാനത്ത് നാളെ മുതല്‍ വ്യാപകമഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് - heavy rain

വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

സംസ്ഥാനത്ത് നാളെ മുതല്‍ വ്യാപകമഴ; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
author img

By

Published : Jul 18, 2019, 9:53 PM IST

Updated : Jul 18, 2019, 11:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വ്യാപകമഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്‌ച ഇടുക്കിയിലും ഞായറാഴ്‌ച കണ്ണൂരിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നാളെ മുതല്‍ വ്യാപകമഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുമാണ് സാധ്യത.

Intro:Body:കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ പ്രത്യക്ഷ സമരവുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ രംഗത്ത്.വിവിധ ആവശ്യങ്ങളുന്നയിച്ച് വൈദികർ ബിഷപ്പ് ഹൗസിൽ ഉപവാസ സമരം തുടങ്ങി.ഫാദർ ജോസഫ് പാറേക്കാട്ടിൽ അനിശ്ചിതകാല നിരാഹര സമരവും ആരംഭിച്ചു.

കർദ്ദിനാൾ ജോർജ് ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണപരമായ ചുമതലകൾ ഏറ്റെടുക്കുകയും സഹായ മെത്രാന്മാരെ നീക്കം ചെയ്യുകയും ചെയ്തതോടെ അതിരൂപതയിലെ വൈദികർ ശക്തമായ പ്രതിഷേധത്തിലായിരുന്നു. അതിരൂപതയിലെ തെണ്ണൂറ് ശതമാനത്തിലേറെ വരുന്ന വൈദികർ യോഗം ചേരുകയും ഈ തീരുമാനം സ്വീകാര്യമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കർദിനാളുമായി നിസ്സഹകരണവും പ്രഖ്യാപിച്ചു.. കർദിനാളിനെതിരായ വ്യാജരേഖ കേസിൽ ,വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടനെ പോലീസ് ചോദ്യം ചെയ്തതോടെയാണ് പരസ്യ പ്രതിഷേധവുമായി വൈദികർ രംഗത്തെത്തിയത്.ഇന്ന് രാവിലെ എറണാകുളം ബിഷപ്പ് ഹൗസിലെത്തിയ വൈദികർ യോഗം ചേരുകയും തങ്ങളുടെ പ്രതിഷേധം കർദിനാളിനെ നേരിട്ടറിയിക്കുകയും ചെയ്തു.എന്നാൽ ആലഞ്ചേരിയുടെ പ്രതികരണങ്ങൾ തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ബിഷപ്പ് ഹൗസ് തന്നെ വൈദികർ സമരവേദിയാക്കിയത്.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ഭരണ ചുമതലകളിൽ നിന്നും മാറ്റണമെന്നാണ് വൈദികർ ആവശ്യപ്പെടുന്നത് .

അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പിനെ നിയമിക്കണം, ജോർജ് ആലഞ്ചേരിയെ സിനഡിന്റെ സ്ഥിര അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കണം, സ്ഥിരം സിനഡിലെ മറ്റു ബിഷപ്പുമാർ പ്രശ്നപരിഹാരത്തിന് മുൻകൈയെടുക്കണം തുടങ്ങിയ ആവശ്യങ്ങളും വൈദികർ ഉന്നയിക്കുന്നു. വ്യാജരേഖ കേസിൽ സിൽ വൈദികരെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമത്തിൽ നിന്നും എന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിന്മാറണമെന്നും അതിരൂപതയിലെ വൈദികർ ആവശ്യപ്പെടുന്നു.

ആലഞ്ചേരി 14 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും, സ്ഥിരം സിനഡ് അംഗങ്ങൾ നേരിട്ട് എത്തി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അതുവരെ ഉപവാസസമരം തുടരുമെന്നും വൈദികർ അറിയിച്ചു.അതേസമയം വൈദികരെ പിന്തുണയ്ക്കുന വിശ്വാസികളും കർദിനാളിനെ പിന്തുണയ്ക്കുന്നവരും ബിഷപ്പ് ഹൗസിന് സമീപം തമ്പടിച്ചിരിക്കുകയാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പോലീസ് ജാഗ്രത പുലർത്തുകയാണ്

Etv Bharat
KochiConclusion:
Last Updated : Jul 18, 2019, 11:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.