ETV Bharat / state

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: Kerala rains - കേരള മഴ മുന്നറിയിപ്പ്

Kerala rains: കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ (നവംബർ 28) കാസര്‍കോട് ഓഴികെയുള്ള 13 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

Kerala rains  rain updates  കേരള മഴ മുന്നറിയിപ്പ്
Kerala rains: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
author img

By

Published : Nov 27, 2021, 10:36 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉല്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് രണ്ട് ദിവസം കൂടിമഴ ലഭിക്കുക. ഇന്ന് (നവംബർ 27) 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ALSO READ:മരംമുറിയില്‍ തന്ത്രപ്രധാന നീക്കവുമായി തമിഴ്നാട്, കേരളത്തിന് കുരുക്ക്: Mullaperiyar

കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ (നവംബർ 28) കാസര്‍കോട് ഓഴികെയുള്ള 13 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയപ്പ് നല്‍കി.

തിങ്കളാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദത്തിനുള്ള സാധ്യതയുണ്ട്. ആന്‍ഡമാന്‍ കടലിലാണ് പുതിയ ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ രൂപപ്പെടാന്‍ സാധ്യത. ഈ ന്യൂനമര്‍ദം 30-ാം തീയതിയോടെ തമിഴ്‌നാട്-ആന്ധ്ര തീരത്തേക്കു നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.