തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ ശനിയാഴ്‌ചയും തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ ഞായറാഴ്‌ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനമാകെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 50 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളില്‍ യെല്ലോ അലർട്ട് - kerala rain news
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനമാകെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു