10.24 PM 20/07/19
കല്ലാർ ഡാം ഞായറാഴ്‌ച രാവിലെ തുറക്കും. വരും ദിവസങ്ങളിൽ കനത്ത മഴയുടെ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ കല്ലാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഉയർത്തി 20 ക്യുമെക്സ് വെള്ളം ഒഴുക്കി വിടും. ചിന്നാർ, തൂവൽ, പെരിഞ്ചാംകുട്ടി പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്‌ടർ എച്ച് ദിനേശൻ പറഞ്ഞു.
9.10 PM 20/07/19
കോട്ടയം താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. നാട്ടകം നിർമ്മിതി കോളനി ഹാളിലും പെരുമ്പായിക്കാട് എസ് എൻ എല്‍ പി എസിലുമാണ് തുറന്നത്.
7.19 PM 20/07/19
ആലപ്പുഴയിൽ നാളെയും യെല്ലോ അലർട്ട്. കാലവർഷത്തിൽ ഇതു വരെ ജില്ലയിൽ 1400 ഹെക്ടറിൽ 2.49 കോടിയുടെ കൃഷിനാശം
7.06 PM 20/07/19
മാവേലിക്കരയിൽ ഒരു വീട് പൂർണമായും തകർന്നു. കുട്ടനാട്, മാവേലിക്കര താലൂക്കുകളിൽ ഓരോന്നു വീതവും അമ്പലപ്പുഴയിൽ രണ്ട് വീടുകളും ഭാഗികമായി തകർന്നു.
6.30 PM 20/07/19
പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായതിനാല്‍ നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പമ്പയുടെയും കക്കാട്ടാറിന്‍റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു.
5.43 PM 20/07/19
കനത്ത മഴയെത്തുടർന്ന് കുമ്പളപ്പള്ളി, പെരിയങ്ങാനം ചീറ്റമൂല കോളനിയിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനടുത്ത് ഉരുൾപൊട്ടലുണ്ടായി. അഞ്ചു പൊതിപ്പാട്, കരിയാന്തോട്, കുമ്പളപ്പള്ളി റോഡും കൽവെർട്ടും പൂർണ്ണമായും തകർന്നതോടെ ഒരു പ്രദേശം തന്നെ ഒറ്റപ്പെട്ടു. ചീറ്റമൂല കോളനിയിലെയും പരിസര പ്രദേശത്തെയും സ്‌കൂൾ കുട്ടികൾക്കും തദ്ദേശവാസികൾക്കും യാത്ര സൗകര്യമില്ലാതായി. കൽവെർട്ട് മണ്ണിടിഞ്ഞ് വീണ് പൂർണമായും കാണാതായി. ഭീമൻ കല്ലുകൾ സമീപത്തെ തോട്ടിലും വഴിയിലുമായി ചിതറിക്കിടക്കുന്നു. കുന്നിടിച്ചിൽ ഭീഷണി ഇപ്പോഴും നേരിട്ടു കൊണ്ടിരിക്കുന്നു. ആളപായമില്ല.
5.30 PM 20/07/19
തൃശൂർ ജില്ലയിൽ തലപ്പിള്ളി, കൊടുങ്ങല്ലൂർ, മുകുന്ദപുരം എന്നിവടങ്ങളില്‍ മാത്രമാണ് ഇന്ന് മഴ പെയ്തത് .
3.35 PM 20/07/2019
കാസർകോട് ജില്ലയിൽ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റെഡ് അലർട്ട് തുടരും.
മുന്നറിയിപ്പ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
3.30 PM 20/07/2019
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല ടൗണിന് സമീപം തൃപ്പലിപ്പടിയിൽ റോഡ് നദിയിലേക്ക് ഇടിഞ്ഞുതാഴ്ന്നു. സർവീസ് ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ കടന്നു പോകുന്നത് താത്കാലികമായി നിരോധിച്ചു.
2.43 PM 20/07/2019
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് മുതൽ 24 വരെയുള്ള തിയതികളിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.
കാസർഗോഡ് ജില്ലയിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് തുടരുന്നു. ഇടുക്കി ,കാസർഗോഡ് ജില്ലകളിൽ നാളെയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ തിങ്കളാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
2.25 PM 20/07/2019
കോട്ടയം തീക്കോയി കാരികാട് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.
തലനാട് വില്ലേജില്‍ മേലടുക്കം മുണ്ടപ്ലാക്കല്‍ മോസസ് ജോണിന്‍റെ നിര്‍മാണത്തിലിരിക്കുന്ന വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് കേടുപാടുകള്‍ സംഭവിച്ചു.
2.10 PM 20/07/2019
ഇടുക്കി കൊന്നത്തടിയില്‍ ഉരുള്‍പൊട്ടല്‍. രാവിലെ 11 മണിയോടെയായിരുന്നു ഉരുള്‍പൊട്ടല്‍.കീരിത്തോട് പകുതിപ്പാലത്തിന് മറുകരയിലുള്ള മലമുകളിലാണ് ഇടിച്ചിലുണ്ടായത്. വലിയ ശബ്ദത്തോടെ കല്ലും മണ്ണും താഴേക്ക് പതിച്ചു. ശബ്ദം കേട്ട് പെരിയാറിന്‍റെ തീരത്ത് കാലികളെ മേച്ചിരുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി മാറി. കീരിത്തോട്, പെരിയാർവാലി, ആറാം കൂപ്പ് നിവാസികളും ശബ്ദം കേട്ട് പരിഭ്രാന്തരായി. ചിന്നാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചില നിര്‍മ്മാണ ജോലികള്‍ നടന്നു വരുന്നതിന് സമീപമായാണ് സംഭവം നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക വിവരം. മലയിടിച്ചിലില്‍ വ്യാപകമായി കൃഷി നശിച്ചു. ആളപായം ഉണ്ടായിട്ടില്ല.
2.05 PM 20/07/2019
ഇടുക്കിയില്‍ മൂന്ന് അണക്കെട്ടുകള്‍ തുറന്നു. ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മലങ്കര എന്നീ ഡാമുകളാണ് തുറന്നത്.
2.00 PM 20/07/2019
കണ്ണൂർ താഴെചൊവ്വ എളയാവൂർ റോഡിൽ വെള്ളം കയറി വാഹന ഗതാഗതം തടസപ്പെട്ടു.
1.55 PM 20/07/2019
ആലപ്പുഴ ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആറാട്ടുപുഴയിലും കാട്ടൂരുമാണ് ക്യാമ്പുകള്‍ തുറന്നത്. രണ്ടിടത്തുമായി 25 കുടുംബങ്ങളിലെ 99 പേർ.
ആറാട്ടുപുഴ ജിപിഎൽപി സ്കൂളിൽ 10 കുടുംബങ്ങളിലെ 43 പേർ. കാട്ടൂർ ലയോള ഹാളിൽ 15 കുടുംബങ്ങളിലെ 56 പേർ
1:50 PM 20/07/2019
കണ്ണൂരില്‍ 89 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. നാല് ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍. വ്യാപക കൃഷിനാശം. സംസ്ഥാനത്ത് പരക്കെ നാശനഷ്ടം. തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം.