ETV Bharat / state

ന്യൂനമര്‍ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് - kerala rain alerts

ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ  മഴ മുന്നറിയിപ്പ്  കേന്ദ്ര കാലാവസ്ഥ വകുപ്പ്  rain alerts  kerala rain alerts  kerala weather
ന്യൂനമര്‍ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്
author img

By

Published : Nov 12, 2022, 10:33 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴമുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ വടക്കുകിഴക്കൻ തീരത്ത് രൂപം കൊണ്ട ന്യൂനമർദത്തിന്‍റെ ശക്തി കൂടിയതാണ് മഴയ്ക്ക് കാരണം. കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി അടക്കം ഒമ്പത് ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.