'ഒക്‌ടോബര്‍ 10' സിപിഎം-ആര്‍എസ്എസ് ബന്ധമുണ്ടായിരുന്നു: അടിയന്തിരാവസ്ഥക്കാലത്ത് കോണ്‍ഗ്രസിനെതിരെ ആര്‍എസ്എസ് സിപിഎം ഐക്യമുണ്ടായിരുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ലേഖനത്തില്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയെ അനുസ്‌മരിച്ച് കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്‌ളിക്കേഷന്‍സ് പുറത്തിറക്കിയ ലേഖനത്തിലാണ് കാനം രാജേന്ദ്രന്‍റെ പ്രതികരണമുള്ളത്. ഇതിന് ഇഎംഎസിന്‍റെ സൈദ്ധാന്തിക പിന്തുണയുമുണ്ടായിരുന്നു. മരണത്തിനു മുന്‍പാണ് കാനം ഈ ലേഖനം എഴുതിയത്.
'ഒക്‌ടോബര്‍ 27' ഹമാസിനെ ഭീകര സംഘടനയാക്കി ലീഗിനെ വെട്ടിലാക്കി തരൂര്‍: കോഴിക്കോട് മുസ്ലീംലീഗ് സംഘടിപ്പിച്ച പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസിനെ ഭീകര സംഘടനയെന്ന് ഉദ്ഘാടകനായ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വിശേഷിപ്പിച്ചതിനെ ലീഗിനെതിരായ ആയുധമാക്കി രാഷ്‌ട്രീയ എതിരാളികള്‍ രംഗത്തു വന്നത് മുസ്ലിം ലീഗിനെ വെട്ടിലാക്കി. എന്നാല്‍ എന്നും താന്‍ പലസ്‌തീന്‍ ജനതയ്‌ക്കൊപ്പമാണെന്നും ഒരു വാചകം മാത്രം അടര്‍ത്തി മാറ്റി ചിലര്‍ വിവാദമുണ്ടാക്കുകയാണെന്നും തരൂര്‍ മറുപടി നല്‍കി.
'നവംബര്‍ 18' നവകേരള സദസിനു തുടക്കം: പ്രതിപക്ഷ എതിര്‍പ്പ് തള്ളി ആഡംബര ബസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേക്കും നടത്തുന്ന നവകേരള സദസ് മഞ്ചേശ്വരത്ത് നിന്നാരംഭിച്ചു. 1.5 കോടി ചിലവിട്ട് വാങ്ങിയ പ്രത്യേകം തയ്യാറാക്കിയ ബസിലാണ് യാത്ര ആരംഭിച്ചത്. 140 നിയോജക മണ്ഡലങ്ങളിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യാത്രയ്‌ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുകയും അതിനെ ഡിവൈഎഫ്‌ഐയും പൊലീസും സംയുക്തമായി നേരിടുകയും ചെയ്‌തു. ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസുകാരെ ക്രൂരമായി ആക്രമിച്ചതിനെ രക്ഷാ പ്രവര്‍ത്തനം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കി.
'നവംബര്‍ 30' സുപ്രീം കോടതിയില്‍ ഗവര്‍ണര്‍ക്കു തിരിച്ചടിയെങ്കിലും പ്രശ്‌നത്തിനു പരിഹാരമായില്ല: നിയമസഭ പാസാക്കിയ 8 ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചു വച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഗവര്‍ണറെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. 2 വര്‍ഷം എന്തെടുക്കുകയായിരുന്നു എന്ന് ഗവര്‍ണറോടു സുപ്രീം കോടതി. പക്ഷേ, കേരളത്തിന്‍റെ ആവശ്യത്തിന് പരിഹാരമുണ്ടാക്കിയില്ല. ഇതു സംബന്ധിച്ച മാര്‍ഗരേഖ വേണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും ഇതിന് പ്രത്യേകം ഹര്‍ജി നല്‍കാന്‍ നിര്‍ദേശിച്ച് കോടതി ഹര്‍ജി തീര്‍പ്പാക്കി (kerala political controversies in 2023).
(അവസാനിച്ചു)
READ ALSO :365 ദിവസം 365 രാഷ്ട്രീയ വിവാദങ്ങള്‍; ഇത് 2023 ലെ കേരളം (ഭാഗം -1)