ETV Bharat / state

കേരള പൊലീസിന്‍റെ പരേഡ് ഇനി മുതല്‍ പൊതുസ്ഥലത്ത് - parade at public places

പൊലീസിന്‍റെ ജനമൈത്രി പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം

കേരള പൊലീസ്  തിരുവനന്തപുരം  ഡിജിപി ലോക്‌നാഥ് ബെഹ്റ  kerala police  public places  parade at public places  thiruvananthapuram latest news
കേരള പൊലീസിന്‍റെ പരേഡ് ഇനി മുതല്‍ പൊതുസ്ഥലത്ത് സംഘടിപ്പിക്കും
author img

By

Published : Feb 8, 2020, 9:29 PM IST

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിലും ബറ്റാലിയനുകളിലും ആഴ്ചയില്‍ ഒരിക്കല്‍ നടത്തുന്ന പരേഡ് ഇനി മുതല്‍ പൊതുസ്ഥലങ്ങളില്‍ സംഘടിപ്പിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ നിര്‍ദേശം. പൊലീസിന്‍റെ ജനമൈത്രി പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.

സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന പരേഡുകളും ജനങ്ങള്‍ക്ക് എത്താനും കാണാനും കഴിയുന്ന തരത്തില്‍ ക്രമീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ ബറ്റാലിയനുകളിലേയും പൊലീസ് ബാന്‍റ് സംഘം ഇനി മുതല്‍ ആഴ്ചയില്‍ ഒരു ദിവസം പൊതുസ്ഥലത്ത് ബാന്‍റ് വാദ്യം സംഘടിപ്പിക്കും. തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ പട്രോളിങ്ങിനും ബന്ധപ്പെട്ട മറ്റ് ജോലികള്‍ക്കുമായി പ്രവൃത്തി ദിവസങ്ങളില്‍ കുതിരപ്പൊലീസിന്‍റെ സേവനം ഉപയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാര്‍ ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലത്ത് മാസത്തിലൊരിക്കല്‍ പൊലീസ് നായകളുടെ പ്രദര്‍ശനം നടത്താനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.

Intro:ജനകീയമാകാന്‍ ആഴ്ചയിലെ പരേഡ് പൊതുസ്ഥലത്ത് സംഘടിപ്പിക്കാനൊരുങ്ങി കേരള പോലീസ്
Body:പോലീസ് സ്റ്റേഷനുകളിലും ബറ്റാലിയനുകളിലും ആഴ്ചയില്‍ ഒരിക്കല്‍ നടത്തുന്ന പരേഡാണ് ഇനിമുതല്‍ പൊതുസ്ഥലങ്ങളില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയത്. പോലീസിന്റെ ജനമൈത്രി പ്രവര്‍ത്തനങ്ങളിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണിത്. സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന പരേഡുകള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് എത്താനും കാണാനും കഴിയുന്ന തരത്തില്‍ ക്രമീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ ബറ്റാലിയനുകളിലേയും പോലീസ് ബാന്റ് സംഘം ഇനിമുതല്‍ ആഴ്ചയില്‍ ഒരു ദിവസം പൊതുസ്ഥലത്ത് ബാന്റ് വാദ്യം സംഘടിപ്പിക്കും. ഇതുവഴി കൂടുതല്‍ കുട്ടികളും നാട്ടുകാരും ബാന്റ് മേളം കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ പട്രോളിംഗിനും ബന്ധപ്പെട്ട മറ്റ് ജോലികള്‍ക്കുമായി പ്രവൃത്തിദിവസങ്ങളില്‍ കുതിരപ്പോലീസിന്റെ സേവനം ഉപയോഗിക്കും. ജില്ലാ പോലീസ് മേധാവിമാര്‍ ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലത്ത് മാസത്തിലൊരിക്കല്‍ പോലീസ് നായ്ക്കളുടെ പ്രദര്‍ശനം നടത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.