ETV Bharat / state

ഹാക്ക് ചെയ്യപ്പെട്ട കേരള പൊലീസിന്‍റെ ഔദ്യോഗിക യൂട്യൂബ് പേജ് തിരിച്ചുപിടിച്ചു - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

ഇന്നലെ (16.01.23) രാത്രി 1.30ഓടു കൂടി ഹാക്ക് ചെയ്യപ്പെട്ട കേരള പൊലീസിന്‍റെ ഔദ്യോഗിക യൂട്യൂബ് പേജ് ഇന്ന് (17.01.23) വൈകുന്നേരം അഞ്ച് മണിയോടു കൂടി തിരിച്ചുപിടിച്ചു.

hacked official youtoube page  kerala police youtoube page  kerala police regained youtoube page  hacked  kerala police google account  latest news in trivandrum  latest news today  കേരള പൊലീസിന്‍റെ ഔദ്യോഗിക യൂട്യൂബ് പേജ്  പൊലീസിന്‍റെ യൂട്യൂബ് പേജ് തിരിച്ചുപിടിച്ചു  പൊലീസിന്‍റെ ഗൂഗിള്‍ അക്കൗണ്ട്  സൈബര്‍ ഡോം  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഹാക്ക് ചെയ്യപ്പെട്ട കേരള പൊലീസിന്‍റെ ഔദ്യോഗിക യൂട്യൂബ് പേജ് തിരിച്ചുപിടിച്ചു
author img

By

Published : Jan 17, 2023, 7:14 PM IST

തിരുവനന്തപുരം: ഹാക്ക് ചെയ്യപ്പെട്ട കേരള പൊലീസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ സൈബര്‍ വിദഗ്‌ധര്‍ തിരിച്ചു പിടിച്ചു. വൈകുന്നേരം (17.01.23) അഞ്ച് മണിയോടു കൂടിയാണ് അക്കൗണ്ട് തിരിച്ചുപിടിക്കാായത്. പിന്നാലെ അപ്‌ലോഡ് ചെയ്‌ത മൂന്ന് വീഡിയോകളും നീക്കം ചെയ്‌തു.

എന്നാല്‍, അക്കൗണ്ട് ഹാക്ക് ചെയ്‌തത് ആരെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് ക്രാക്ക് വീഡിയോകളായിരുന്നു ഹാക്കര്‍മാര്‍ ചാനലില്‍ പോസ്റ്റ് ചെത്‌തത്. ഇന്നലെ രാത്രി 1.30നാണ് പേജ് ഹാക്ക് ചെയ്‌തത്. കേരള പൊലീസിന്‍റെ ഗൂഗിള്‍ അക്കൗണ്ട് അടക്കം ലോഗ്ഔട്ട് ആയിപ്പോവുകയും ചെയ്‌തിരുന്നു.

ഹാക്ക് ചെയ്‌തതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തുവാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു കഴിഞ്ഞു. ഡാവിഞ്ചി റിസോള്‍വ് 18 ക്രാക്ക്, ക്ലീനര്‍ പ്രോ ക്രാക്ക് ലേറ്റസ്റ്റ് വേര്‍ഷന്‍, ഓട്ടോ ഡെസ്‌ക് 3 ഡി എസ് മാക്‌സ് എന്നിങ്ങനെ മൂന്ന് വീഡിയോകളാണ് യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. അവസാനം പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ ഗുഡ് ലക്ക് ആന്‍ഡ് ഹാവ് എ നൈസ് ഡേ എന്ന് ഡിസ്‌ക്രിപ്ഷന്‍ കൊടുത്തിട്ടുണ്ടായിരുന്നു.

ഒരു വീഡിയോ അപ്‌ലോഡ് ചെയ്‌ത് ഒരു മണിക്കൂറിന് ശേഷമാണ് മറ്റു രണ്ട് വീഡിയോയും അപ്‌ലോഡ് ചെയ്‌തത്. ഇന്ന് രാവിലെ നാല് മണിയോടു കൂടിയാണ് വീഡിയോകള്‍ അപ്‌ലോഡ് ചെയ്‌തത്. 2,71,000 സബ്‌സ്‌ക്രൈബേഴ്‌സുള്ള കേരള പൊലീസ് ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ വീഡിയ അപ്‌ലോഡ് ചെയ്‌ത് പത്ത് മണിക്കൂറിനുള്ളില്‍ തന്നെ മൂവായിരത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. മൂന്ന് വീഡിയോകളുടെയും കമന്‍റ് ബോക്‌സുകള്‍ ഓഫ് ചെയ്‌തു വച്ചിട്ടുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.